മമ്മൂട്ടി നായകനായെത്തുന്ന അജയ് വാസുദേവ് ചിത്രം ‘മാസ്റ്റർ പീസ്’ റിലീസിനൊരുങ്ങുമ്പോൾ ആരാധകരും വമ്പൻ പ്രതീക്ഷയിലാണ്. ചിത്രത്തിന്റെ ടീസറും ട്രെയിലറുമെല്ലാം വളരെ ആവേശത്തോടെയാണ് സിനിമാപ്രേമികൾ സ്വീകരിച്ചത്. ഏറെക്കാലത്തിനു ശേഷം മമ്മൂട്ടി കോളജ് ക്യാംപസിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. പണ്ട് മഴയെത്തും മുമ്പെ എന്ന സിനിമയിൽ കോളജ് പ്രൊഫസറായി മമ്മൂട്ടി എത്തിയിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ന്യൂജനറേഷനായൊരു കഥാപാത്രമായിട്ടാണ് അദ്ദേഹം ‘മാസ്റ്റർ പീസി’ൽ എത്തുന്നത്. കൊല്ലം ഫാത്തിമ കോളജാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.
ട്രാവന്‍കൂര്‍ മഹാരാജാസ് കോളജിലെ വില്ലന്‍മാരായ കുട്ടികളെ മര്യാദ പഠിപ്പിക്കാന്‍ എത്തുന്ന ഇംഗ്ലീഷ് പ്രൊഫസറാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കഥാപാത്രം. ‘പുലിമുരുകൻ’ എന്ന ചിത്രത്തിന് ശേഷം ഉദയകൃഷ്‌ണ തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തിൽ നിരവധി താരങ്ങൾ അണിനിരക്കുന്നു. മുകേഷ്, സന്തോഷ് പണ്ഡിറ്റ്, ഗോകുൽ സുരേഷ്, ഉണ്ണി മുകുന്ദൻ, കൈലാഷ്, മക്ബൂൽ, വരലക്ഷ്‌മി ശരത്കുമാർ, പൂനം ബജ്‌വ എന്നിവരോടൊപ്പം ആയിരത്തിലേറെ കോളേജ് വിദ്യാർത്ഥികളും ‘മാസ്റ്റർ പീസിന്റെ ഭാഗമായിട്ടുണ്ട്.
എന്നാല്‍ ക്യാംപസ് ചിത്രം എന്നതിലുപരിയായി ഒരു കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന വിധമാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാളത്തിന്‍റെ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി ‘മാസ്റ്റര്‍ പീസ്’ മാറുമെന്നാണ് ചിത്രത്തിന്റെ ട്രെയിലറും മറ്റും വ്യക്തമാക്കുന്നത്. സ്റ്റണ്ട് സില്‍വ, കനല്‍ക്കണ്ണന്‍, സിരുത്തൈ ഗണേഷ്, ജോളി മാസ്റ്റര്‍, മാഫിയാ ശശി എന്നിവരാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. റോയൽ സിനിമാസിന്റെ ബാനറിൽ സി.എച്ച് മുഹമ്മദ് വടകരയാണ് മാസ്റ്റർ പീസിന്റെ നിർമ്മാണം.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.