മോഹൻലാൽ, മമ്മൂട്ടി എന്നീ മലയാളത്തിന്റെ സൂപ്പർ താരങ്ങളെ നായകന്മാരാക്കി ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ രചിച്ച ആളാണ് എസ് എൻ സ്വാമി. ഇരുപതാം നൂറ്റാണ്ട്, ഒരു സി ബി ഐ ഡയറികുറിപ്പ്, മൂന്നാം മുറ, ആഗസ്റ്റ് ഒന്ന്, സേതു രാമയ്യർ സി ബി ഐ തുടങ്ങി എസ് എൻ സ്വാമി രചിച്ച സൂപ്പർ ഹിറ്റുകൾ ഏറെ. കെ മധുവിനൊപ്പം ചേർന്ന് മമ്മൂട്ടിയെ നായകനാക്കി എസ് എൻ സ്വാമി രചിച്ച സിബിഐ സീരീസ് ഏറെ ആരാധകരുള്ള മലയാള സിനിമാ സീരീസ് ആണ്. ഇപ്പോഴത്തിന്റെ അഞ്ചാം ഭാഗമൊരുക്കിക്കൊണ്ടു ഒരു തിരിച്ചു വരവിനൊരുങ്ങുകയാണ് എസ് എൻ സ്വാമിയും കെ മധുവും. കോവിഡ് നിയന്ത്രണങ്ങൾ അവസാനിച്ചു കഴിഞ്ഞാൽ മമ്മൂട്ടി അഭിനയിക്കാൻ പോകുന്ന ചിത്രം സിബിഐ 5 ആണെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുമുണ്ട്. ഇപ്പോഴിതാ മമ്മൂട്ടി എന്ന നടനുമായുള്ള തന്റെ ആത്മ ബന്ധം വ്യക്തമാക്കുകയാണ് എസ് എൻ സ്വാമി.
തിരക്കഥയിൽ നായകന്മാർ ഇടപെടാറുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ ഉത്തരത്തിലാണ് മമ്മൂട്ടിയുമായുള്ള അടുപ്പം വ്യക്തമായത്. നായകന്മാരുടെ ഈഗോ കൊണ്ടുളള, തിരക്കഥയിലെ ഇടപെടല്‍ വലിയ പ്രശ്‌നമാണെന്നും, എന്നാൽ ഒരു നടന് താൻ എഴുതിയ തിരക്കഥയ്ക്ക് മുകളില്‍ മികച്ച രീതിയില്‍ എന്തെങ്കിലും സംഭാവന തരാന്‍ കഴിഞ്ഞാല്‍ അത് ആ എഴുത്തിനെ കൂടുതല്‍ ശക്തമാക്കാന്‍ സഹായിക്കുമെന്നാണ് എസ് എൻ സ്വാമി പറയുന്നത്. അതുപോലെ തന്റെ തിരക്കഥയില്‍ ഇടപെടാന്‍ മമ്മൂട്ടിക്ക് മാത്രമാണ് അധികം സ്വാതന്ത്ര്യം ഉളളതെന്നും അദ്ദേഹം പറയുന്നു. മമ്മൂട്ടി അങ്ങനെ ചെയ്യാറുണ്ടെന്നും എസ് എൻ സ്വാമി കൂട്ടിച്ചേർത്തു. മമ്മൂട്ടിക്ക് വേണ്ടിയാണ് എസ് എൻ സ്വാമി ഏറ്റവും കൂടുതൽ ചിത്രങ്ങൾ രചിച്ചിട്ടുമുള്ളത്.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.