മോഹൻലാലിനെ നായകനാക്കി അജോയ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നീരാളി’. ഈദിന് റീലീസ് തീരുമാനിച്ച ചിത്രം നിപ്പ വൈറസിന്റെ കടന്ന് വരവ് മൂലം ജൂലൈയിലേക്ക് നീട്ടുകയുണ്ടായി. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് അവസാനമായി മോഹൻലാൽ ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമെത്തുന്ന ഈ ചിത്രം ഒരു റോഡ് ത്രില്ലർ മൂവിയായിരിക്കും. ഹിന്ദി സിനിമയിൽ വർഷങ്ങളായി എഡിറ്ററായി വർക്ക് ചെയ്‌തിട്ടുള്ള അദ്ദേഹം രണ്ട് ഹിന്ദി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. അജോയ് വർമ്മ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രം എന്ന പ്രത്യേകതയുമുണ്ട്. മൂൺഷോട്ട് എന്റർടൈന്മെന്റ്സിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിർമ്മിക്കുന്നത്.
‘നീരാളി’ തിരക്കഥ വർഷങ്ങളോളം ചർച്ച ചെയ്ത ശേഷം തന്റെ സുഹൃത്ത് കൂടിയായ സാജു തോമസ് തിരക്കഥ എഴുതിയ ചിത്രമാണെന്നും മോഹൻലാലിനല്ലാതെ മലയാള സിനിമയിൽ മറ്റാർക്കും ഈ വേഷം ചെയ്യാൻ സാധിക്കില്ല എന്ന് അജോയ് വർമ്മ അടുത്തിടെ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. ചിത്രത്തിന്റെ കഥ കേട്ടുകഴിഞ്ഞാൽ മോഹൻലാൽ ഒരിക്കലും നോ പറയില്ല എന്ന് ഉറപ്പുണ്ടായിരുന്നു എന്നും ഒട്ടും തന്നെ ആലോചിക്കാതെയാണ് മോഹൻലാൽ തനിക്ക് ഡേറ്റ് നൽകിയതെന്നും അജോയ് വർമ്മ സൂചിപ്പിക്കുകയുണ്ടായി. സിനിമയിൽ സുരാജിന്റെ പ്രകടനം ഏറെ മികച്ചതായിരുന്നു എന്നും നാദിയ മൊയ്ദു 33 വർഷങ്ങൾക്ക് ശേഷം മോഹൻലാലിന്റെ നായികയായി വരുന്നു എന്ന പ്രത്യേകതയും തന്റെ ചിത്രത്തിന്നുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മുംബൈ, ബാഗ്ലൂർ, വയനാട്, മംഗോളിയ, തായ്‌ലൻഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും ചിത്രീകരിച്ചിരിക്കുന്നത്
സുരാജ് വെഞ്ഞാറമൂട്, പാർവതി നായർ, നാസർ, ദിലീഷ് പോത്തൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. സാജു തോമസാണ് തിരക്കഥ എഴുതിയിരിക്കുന്നത്. സിനിമയുടെ എഡിറ്റിംഗ് വർക്കുകൾ സംവിധായകൻ അജോയ് വർമ്മ തന്നെയാണ് കൈകാര്യം ചെയ്തിയിരിക്കുന്നത്. സംഗീതം ഒരുക്കിയിരിക്കുന്നത് സ്റ്റീഫൻ ദേവസ്സിയാണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സന്തോഷ് തുണ്ടിയിലാണ്. മൂൺഷോട്ട് എന്റർടൈന്മെന്റ്സിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിള നിർമ്മിക്കുന്ന ഈ ചിത്രം ജൂലൈ 12ന് കേരളത്തിൽ പ്രദർശനത്തിനെത്തും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.