ധ്യാൻ ശ്രീനിവാസൻ രചിച്ച് മാത്യു തോമസ് നായകനായ പ്രകാശൻ പറക്കട്ടെ എന്ന സിനിമയുടെ വിജയത്തിന് ശേഷം ഷഹദ് നിലമ്പൂർ സംവിധാനം ചെയ്ത പുതിയ ചിത്രം പ്രേക്ഷകരുടെ മുന്നിൽ എത്തുകയാണ്. അനുരാഗം എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിലെ ആദ്യ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡായി മാറുകയാണ്. വൺവേ പ്രണയിതാക്കളുടെ രസകരമായ ലൈഫിനെക്കുറിച്ച് കഥ പറയുന്ന ഈ ചിത്രത്തിലെ ചില്ല് ആണേ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം വൺ സൈഡ് ലൗവേഴ്സിന് വേണ്ടിയാണ് ഒരുക്കിയിരിക്കുന്നത്. വൺ സൈഡ് ലൗവേഴ്സ് ആന്തം എന്ന ടാഗ് ലൈനോട് കൂടിയാണ് ഈ ഗാനം റിലീസ് ചെയ്തത്. ഇപ്പോഴിതാ യൂട്യൂബിൽ ഒരു മില്യൺ കാഴ്ചക്കാരെ നേടിയ ഈ ഗാനം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ക്വീൻ എന്ന സിനിമയിലൂടെ മലയാളികളുടെ ഇഷ്ട്ടതാരമായി മാറിയ അശ്വിൻ ജോസ് ഒരു പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ ആദ്യ ടീസറും ഏറെ ശ്രദ്ധ നേടിയിരുന്നു.
ഗൗതം വാസുദേവ് മേനോൻ, ജോണിആന്റണി, ദേവയാനി, ഷീല, 96 എന്ന ചിത്രത്തിലൂടെ പ്രശസ്തയായ ഗൗരി ജി കിഷൻ, മൂസ, ലെനാ, ദുർഗ കൃഷ്ണ, സുധീഷ്, മണികണ്ഠൻ പട്ടാമ്പി എന്നിവരും നിർണ്ണായക വേഷം ചെയ്യുന്ന ഈ ചിത്രം രചിച്ചതും അശ്വിൻ ജോസ് തന്നെയാണ്. ലക്ഷ്മി നാഥ് ക്രിയേഷൻസ് സത്യം സിനിമാസ് എന്നി ബാനറുകളിൽ സുധീഷ് എൻ, പ്രേമചന്ദ്രൻ എ.ജി എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന് ജോയൽ ജോൺസ് സംഗീതമൊരുക്കിയപ്പോൾ ഇതിലെ ഗാനങ്ങൾ രചിച്ചത് മനു മഞ്ജിത്ത്,മോഹൻ കുമാർ,ടിറ്റോ പി.തങ്കച്ചൻ എന്നിവരാണ്. ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററായ ലിജോ പോലും ഇതിനു ദൃശ്യങ്ങൾ ഒരുക്കിയത് സുരേഷ് ഗോപിയുമാണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.