മലയാളത്തിന്റെ യുവ താരമായ പൃഥ്വിരാജ് സുകുമാരൻ ഒരു നടൻ എന്ന നിലയിൽ മാത്രമല്ല നിർമ്മാതാവായും വിതരണക്കാരനായും സംവിധായകനായുമെല്ലാം കയ്യടി നേടിയ വ്യക്തിയാണ്. ഇപ്പോൾ പൃഥ്വിരാജ് നിർമ്മിക്കുകയും നായകനായി അഭിനയിക്കുകയും ചെയ്ത ജനഗണമന എന്ന ഡിജോ ജോസ് ആന്റണി ചിത്രം സൂപ്പർ ഹിറ്റായി മുന്നേറുകയാണ്. അതിന്റെ പ്രൊമോഷന്റെ ഭാഗമായി ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തിയ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുകയാണ്. മോഹൻലാൽ ഒരുക്കുന്ന ബറോസ് എന്ന ത്രീഡി ചിത്രത്തിൽ നിന്ന് പിന്മാറിയത് വളരെയധികം തന്നെ വിഷമിപ്പിച്ചു ഒരു തീരുമാനം ആയിരുന്നു എന്നും, ആട് ജീവിതം ഷൂട്ടിംഗ് ഉള്ളത് കൊണ്ടാണ് തനിക്കു പിന്മാറേണ്ടി വന്നത് എന്നും പൃഥ്വിരാജ് പറയുന്നു. ആ ചിത്രത്തിൽ ലാലേട്ടനൊപ്പം ജോലി ചെയ്യാൻ പറ്റിയിരുന്നു എങ്കിൽ ത്രീഡി ചിത്രം ഒരുക്കുന്നതിന് കുറിച്ച് ഒരുപാട് പഠിക്കാമായിരുന്നു എന്നും പൃഥ്വിരാജ് പറയുന്നു.
തന്റെ ഏറ്റവും വലിയ ഒരു സ്വപ്നം ആണ് ത്രീഡിയിൽ ഒരു ചിത്രം ഒരുക്കുക എന്നതെന്നും ഐമാക്‌സിലൊക്കെ ഒരു ചിത്രം പുറത്തിറക്കുക എന്നതാണ് ആഗ്രഹമെന്നും പൃഥ്വിരാജ് പറഞ്ഞു. അങ്ങനെ ഒരു ചിത്രത്തിന്റെ ഐഡിയ താൻ ലാലേട്ടനുമായി പങ്കു വെച്ചിട്ടുണ്ടെന്നും അത് കേട്ടപ്പോൾ മുതൽ തന്നെപോലെ തന്നെ ലാലേട്ടനും ഏറെ ആവേശഭരിതനാണെന്നും പൃഥ്വിരാജ് സൂചിപ്പിക്കുന്നു. തന്നെ മുംബൈയിലെ ഒരു വലിയ സ്റ്റുഡിയോ ഹെഡിന്റെ വീട്ടിൽ കൊണ്ട് പോയ ലാലേട്ടൻ അവരോട് തന്റെ ഈ സ്വപ്ന പദ്ധതിയെ കുറിച്ച് സംസാരിച്ചു എന്നും ഈ ചിത്രം നിർമ്മിക്കാൻ കൂടെ ഉണ്ടാവണമെന്ന് അവരോടു ലാലേട്ടൻ തന്നെ പറഞ്ഞു എന്നും പൃഥ്വിരാജ് വെളിപ്പെടുത്തുന്നു. മോഹൻലാൽ നായകനായ ലൂസിഫർ, ബ്രോ ഡാഡി എന്നീ ചിത്രങ്ങൾ ആണ് പൃഥ്വിരാജ് ഇതുവരെ ഒരുക്കിയത്. ഇനി പൃഥ്വിരാജ് ഒരുക്കാൻ പോകുന്നതും മോഹൻലാൽ തന്നെ നായകനായ എംപുരാൻ, ലൂസിഫർ 3 എന്നീ ചിത്രങ്ങൾ ആണ്.
Pic Courtesy : Aneesh Upaasana
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.