swathanthryam ardharathriyil trailer
അങ്കമാലി ഡയറീസ് ഫെയിം ആന്റണി വർഗീസ് നായകനായി എത്തുന്ന പുതിയ ചിത്രമായ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന്റെ ട്രെയിലർ തരംഗമാകുന്നു.
നവാഗതനായ ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ബി സി ജോഷി, ബി ഉണ്ണികൃഷ്ണൻ, ചെമ്പൻ വിനോദ്, ലിജോ ജോസ് പെല്ലിശേരി എന്നിവർ ചേർന്നാണ്. ദിലീപ് കുര്യൻ തിരക്കഥ എഴുതിയിരിക്കുന്ന ഈ ചിത്രം ഒരു ആക്ഷൻ ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്.
ചുരുങ്ങിയ സമയം കൊണ്ട് ഈ നവാഗത സംവിധായകന്റെ ചിത്രത്തിന് ഒരു മില്യൺ വ്യൂസ് ആണ് നേടിക്കഴിഞ്ഞിരിക്കുന്നത. മൂന്ന് ദിവസം മുമ്പ് റീലീസ് ചെയ്ത ട്രയ്ലറിന് ഗംഭീര പ്രതികരണം ആണ് പ്രേക്ഷകരിൽ നിന്നു ലഭിക്കുന്നത്. ചിത്രത്തിന് മേലുള്ള പ്രതീക്ഷകൾ വലിയ രീതിയിൽ വർധിപ്പിക്കാൻ ഈ ഗംഭീര ട്രയ്ലർ കാരണമായിട്ടുണ്ട്.
ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ എല്ലാം തന്നെ വമ്പൻ ശ്രദ്ധ നേടിയിരിന്നു. ബി ഉണ്ണികൃഷ്ണന്റെ ആർ ഡി ഇല്ലുമിനേഷൻ വിതരണം ചെയ്യുന്ന ഈ ചിത്രം മാർച്ച് അവസാനം പ്രദര്ശനത്തിനെത്തും.
വിനായകൻ, ചെമ്പൻ വിനോദ് എന്നിവരും ഈ ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്. ഗിരീഷ് ഗംഗാധരൻ കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് ഷമീർ മുഹമ്മദും ഈ സിനിമക്കു വേണ്ടി ഗാനങ്ങൾ ഒരുക്കിയത് ജെക്‌സ് ബിജോയും ആണ്. ദീപക് അലക്സാണ്ടർ ആണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.
ട്രെയിലർ സൂപ്പർ ഹിറ്റായി മാറിയതോടെ ഈ ചിത്രം അങ്കമാലി ഡയറീസ് പോലെ മറ്റൊരു റിയലിസ്റ്റിക് ആക്ഷൻ ക്ലാസിക് ആയി മാറുമെന്ന പ്രതീക്ഷയിൽ ആണ് പ്രേക്ഷകർ.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.