നിവിന്‍ പോളി നായകനാകുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള റിലീസിങ്ങിന് ഒരുങ്ങുകയാണ്. ഓണം റിലീസായാണ് ഈ കുടുംബ ചിത്രം തിയേറ്ററുകളില്‍ എത്തുക. തുടര്‍ച്ചയായ ബോക്സോഫീസ് വിജയങ്ങള്‍ക്ക് ശേഷം എത്തുന്ന നിവിന്‍ പോളി ചിത്രമായത് കൊണ്ട് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് പ്രതീക്ഷകള്‍ ഏറെയാണ്.
നിവിന്‍ പോളിയുടെ സ്ഥിരം ഫോര്‍മുലയായ റൊമാന്‍റിക്ക് കോമഡി ഫാമിലി എന്‍റര്‍ടൈനര്‍ എന്ന ലേബലിലാണ് ഈ ചിത്രവും എത്തുന്നത്. കുടുംബ പ്രേക്ഷകര്‍ തിയേറ്ററുകളിലേക്ക് ഇടിച്ചു കയറുന്ന ഓണക്കാലത്താണ് റിലീസ് എന്നത് ചിത്രത്തിന് ശുഭകരമാണ്.
വമ്പന്‍ ചിത്രങ്ങളും തിയേറ്ററുകളില്‍ എത്തുന്ന ഓണക്കാലത്ത് നിവിന്‍ പോളി ചിത്രം ഓണക്കപ്പ് സ്വന്തമാക്കുമോ എന്നാണ് സിനിമ പ്രേക്ഷകര്‍ ഉറ്റു നോക്കുന്നത്.
പുതുമുഖ സംവിധായകനായ അല്‍ത്താഫ് സലീം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിവിന്‍ പോളിയുടെ തന്നെ നിര്‍മ്മാണ കമ്പനിയായ പോളി ജൂനിയര്‍ പിക്ചേഴ്സാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സൂപ്പര്‍ ഹിറ്റ് ചിത്രം ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം നിവിന്‍ പോളി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.
മലയാളത്തിലെ വമ്പന്‍ ബാനറായ ഇ4 എന്‍റര്‍ടൈന്‍മെന്‍റ്സും സ്റ്റുഡിയോ 11 റിലീസുമാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.