[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഒരു ദിവസം ആ ജോലിക്ക് പോവു, എന്നിട്ട് പോരെ ഈ തള്ള്; പ്രമുഖ നടന് സമർപ്പിച്ചു കൊണ്ട് ഒമർ ലുലുവിന്റെ മറുപടി

നടൻ ശ്രീനാഥ് ഭാസി ഉൾപ്പെട്ട വിവാദം ഇപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയായി തുടരുകയാണ്. ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടയിൽ ഓൺലൈൻ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസിൽ ഈ നടൻ അറസ്റ്റിലാവുക വരെ ചെയ്തിരുന്നു. പിന്നീട് നടന്ന ഒത്തുതീർപ്പ് ചർച്ചകളുടെ ഭാഗമായി അവതാരക കേസ് പിൻവലിക്കുകയും നടൻ പുറത്ത് വരികയും ചെയ്തെങ്കിലും മോശമായ പെരുമാറ്റത്തിന്റെ പേരിൽ ഈ നടനെ സിനിമയിൽ നിന്ന് ഒരു നിശ്ചിത സമയത്തേക്ക് വിലക്കാനുള്ള നടപടിയാണ് മലയാളത്തിലെ സിനിമാ നിർമ്മാതാക്കളുടെ സംഘടന എടുത്തത്. ഇതേ സമയത്ത് തന്നെ ശ്രീനാഥ് ഭാസിക്കെതിരെ പലതരം ആരോപണങ്ങളുമായി സിനിമയ്ക്കു അകത്തു നിന്നും പുറത്ത് നിന്നും പലരും രംഗത്ത് വന്നു. അവർക്കുള്ള മറുപടിയുമായി ശ്രീനാഥ് ഭാസി വന്നത് പോപ്പര്‍ സ്റ്റോപ്പ് മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ്.

പലരും സത്യാവസ്ഥകൾ അന്വേഷിക്കാതെയാണ് വാർത്തകൾ നൽകുന്നതെന്നും ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. താൻ കഷ്ടപ്പെട്ട് തന്നെയാണ് പണിയെടുക്കുന്നതെന്നും, താൻ ഇനിയും തനിക്കു പറ്റുന്നത് പോലെ സിനിമയില്‍ അഭിനയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അല്ലെങ്കില്‍ താൻ വല്ല വാര്‍ക്കപണിക്ക് പോവുമെന്നാണ് ശ്രീനാഥ് പറഞ്ഞത്. എന്നാൽ ഇതിനെതിരെ ഒരു ഫേസ്ബുക് പോസ്റ്റുമായി വന്നിരിക്കുകയാണ് പ്രശസ്ത സംവിധായകൻ ഒമർ ലുലു. ഒരു പ്രമുഖ നടന് സമർപ്പിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് ഒമർ ലുലു കുറിച്ച വാക്കുകൾ ഇങ്ങനെ, “സിനിമയിൽ നിന്ന് വിലക്കിയാൽ വാർക്ക പണിക്ക് പോകും..ഈ വാർക്ക പണിയുടെ ബുദ്ധിമുട്ട് എന്താ എന്ന് മോന് അറിയുമോ ? ഒരു ദിവസം ആ ജോലിക്ക് പോവൂ എന്നിട്ട്ഇമ്മാതിരി തള്ള് ഒക്കെ പോരെ മോനെ..”. അതുപോലെ അതേ പോസ്റ്റിൽ അദ്ദേഹം കുറിച്ച മറ്റൊരു വാചകവും ശ്രദ്ധ നേടുന്നുണ്ട്. അതിപ്രകാരമാണ്, “ഞാന്‍ സിവിൽ എൻജിനീയറിങ് ആണ് പഠിച്ചത്.. 3 മാസം സൈറ്റ് സൂപ്പർ വൈസർ ആയി ജോലി ചെയ്തു.. വാർക്ക പണിയുടെ ബുദ്ധിമുട്ട്.. ഹെന്റമ്മോ ആ ചൂട് ഇപ്പോഴും മനസ്സിൽ ഉണ്ട്..”.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.