നടൻ ശ്രീനാഥ് ഭാസി ഉൾപ്പെട്ട വിവാദം ഇപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയായി തുടരുകയാണ്. ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടയിൽ ഓൺലൈൻ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസിൽ ഈ നടൻ അറസ്റ്റിലാവുക വരെ ചെയ്തിരുന്നു. പിന്നീട് നടന്ന ഒത്തുതീർപ്പ് ചർച്ചകളുടെ ഭാഗമായി അവതാരക കേസ് പിൻവലിക്കുകയും നടൻ പുറത്ത് വരികയും ചെയ്തെങ്കിലും മോശമായ പെരുമാറ്റത്തിന്റെ പേരിൽ ഈ നടനെ സിനിമയിൽ നിന്ന് ഒരു നിശ്ചിത സമയത്തേക്ക് വിലക്കാനുള്ള നടപടിയാണ് മലയാളത്തിലെ സിനിമാ നിർമ്മാതാക്കളുടെ സംഘടന എടുത്തത്. ഇതേ സമയത്ത് തന്നെ ശ്രീനാഥ് ഭാസിക്കെതിരെ പലതരം ആരോപണങ്ങളുമായി സിനിമയ്ക്കു അകത്തു നിന്നും പുറത്ത് നിന്നും പലരും രംഗത്ത് വന്നു. അവർക്കുള്ള മറുപടിയുമായി ശ്രീനാഥ് ഭാസി വന്നത് പോപ്പര്‍ സ്റ്റോപ്പ് മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ്.
പലരും സത്യാവസ്ഥകൾ അന്വേഷിക്കാതെയാണ് വാർത്തകൾ നൽകുന്നതെന്നും ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. താൻ കഷ്ടപ്പെട്ട് തന്നെയാണ് പണിയെടുക്കുന്നതെന്നും, താൻ ഇനിയും തനിക്കു പറ്റുന്നത് പോലെ സിനിമയില്‍ അഭിനയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അല്ലെങ്കില്‍ താൻ വല്ല വാര്‍ക്കപണിക്ക് പോവുമെന്നാണ് ശ്രീനാഥ് പറഞ്ഞത്. എന്നാൽ ഇതിനെതിരെ ഒരു ഫേസ്ബുക് പോസ്റ്റുമായി വന്നിരിക്കുകയാണ് പ്രശസ്ത സംവിധായകൻ ഒമർ ലുലു. ഒരു പ്രമുഖ നടന് സമർപ്പിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് ഒമർ ലുലു കുറിച്ച വാക്കുകൾ ഇങ്ങനെ, “സിനിമയിൽ നിന്ന് വിലക്കിയാൽ വാർക്ക പണിക്ക് പോകും..ഈ വാർക്ക പണിയുടെ ബുദ്ധിമുട്ട് എന്താ എന്ന് മോന് അറിയുമോ ? ഒരു ദിവസം ആ ജോലിക്ക് പോവൂ എന്നിട്ട്ഇമ്മാതിരി തള്ള് ഒക്കെ പോരെ മോനെ..”. അതുപോലെ അതേ പോസ്റ്റിൽ അദ്ദേഹം കുറിച്ച മറ്റൊരു വാചകവും ശ്രദ്ധ നേടുന്നുണ്ട്. അതിപ്രകാരമാണ്, “ഞാന്‍ സിവിൽ എൻജിനീയറിങ് ആണ് പഠിച്ചത്.. 3 മാസം സൈറ്റ് സൂപ്പർ വൈസർ ആയി ജോലി ചെയ്തു.. വാർക്ക പണിയുടെ ബുദ്ധിമുട്ട്.. ഹെന്റമ്മോ ആ ചൂട് ഇപ്പോഴും മനസ്സിൽ ഉണ്ട്..”.
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
This website uses cookies.