ഹാപ്പി വെഡിങ്, ചങ്ക്‌സ്, ഒരു അടാർ ലവ്, ധമാക്ക എന്നീ ചിത്രങ്ങളൊരുക്കി പ്രശസ്തനായ സംവിധായകനാണ് ഒമർ ലുലു. പാട്ടും നൃത്തവും കോമേഡിയുമൊക്കെയായി വളരെ കളർഫുള്ളായി ചിത്രങ്ങളൊരുക്കുന്ന ഒമർ ലുലു നിർമ്മാതാക്കൾക്ക് ലാഭം നേടിക്കൊടുക്കുന്ന ഒരു സംവിധായകൻ കൂടിയാണ് എന്നത് അദ്ദേഹത്തിന് മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിക്കൊടുക്കുന്നു. തന്റെ ചിത്രങ്ങളിലൂടെ ഒട്ടേറെ യുവ താരങ്ങളേയും നായികാ താരങ്ങളേയും അദ്ദേഹം മലയാള സിനിമയിലേക്ക് കൊണ്ട് വന്നിട്ടുമുണ്ട്. ഇപ്പോഴിതാ തന്റെ പതിവ് സ്റ്റൈലിൽ നിന്ന് മാറി ഒരു പക്കാ ആക്ഷൻ ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഒമർ ലുലു. പാട്ടും, നൃത്തവും, നായികയുമൊന്നുമില്ലാതെ, ഇടിയുടെ പൊടിപൂരവുമായാണ് അദ്ദേഹം ഇനിയെത്താൻ പോകുന്നത്. ഒരുകാലത്തെ മലയാള സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള തിരക്കഥാ രചയിതാവായിരുന്ന ഡെന്നിസ് ജോസഫാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. മലയാള സിനിമയിലെ ആക്ഷൻ ഹീറോ ആയ ബാബു ആന്റണി നായകനായ ഈ ചിത്രത്തിന്റെ പേര് പവർ സ്റ്റാർ എന്നാണ്.
ബാബു ആന്റണിക്ക് ഒപ്പം മലയാള സിനിമയിലെ ആക്ഷൻ താരങ്ങളായ റിയാസ് ഖാൻ, ബാബു രാജ്, അബു സലിം എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ഒമർ ലുലുവിന്റെ സിനിമകളെ വിമർശിക്കുന്നവർ പറയാറുള്ള ദ്വയാർത്ഥ ഹാസ്യവും ഈ ചിത്രത്തിൽ ഉണ്ടാവില്ല എന്ന് തന്നെയാണ് അറിയാൻ സാധിക്കുന്നത്. ലോക്ക് ഡൌൺ കഴിഞ്ഞാലുടൻ തന്നെ ഈ ചിത്രമാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏതായാലും തൊണ്ണൂറുകളിൽ മലയാള സിനിമാ പ്രേമികളുടെ ഹരമായിരുന്ന ബാബു ആന്റണി എന്ന ആക്ഷൻ ഹീറോയെ ഒരിക്കൽ കൂടി നായകനായി കൊണ്ട് വരികയാണ് ഒമർ ലുലു. അത് തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം. ഒപ്പം രാജാവിന്റെ മകനും ന്യൂ ഡെൽഹിയുമെല്ലാം രചിച്ച ഡെന്നിസ് ജോസഫ് കൂടി ചേരുമ്പോൾ ഇതൊരു ഒമർ ലുലു മാസ്സ് ആവുമെന്നാണ് അദ്ദേഹത്തിന്റെ ആരാധകർ പ്രതീക്ഷിക്കുന്നത്.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.