വളരെ കുറച്ച് ചിത്രങ്ങൾ കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം സൃഷ്‌ടിച്ച സംവിധായകനാണ് ഒമർ ലുലു. വലിയ താരങ്ങൾ ഒന്നുമില്ലാതെ കൊച്ചു ചിത്രങ്ങൾ ഒരുക്കി വമ്പൻ വിജയം കൊയ്യുന്ന ഒമർ ലുലു മാജിക് മലയാള സിനിമയിൽ വലിയ ചർച്ചയായി മാറിയിരുന്നു. ചിത്രങ്ങളുടെ വിജയം പലർക്കും പിന്നീട് വലിയ പ്രചോദനവുമായി മാറി. ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെയായിരുന്നു ഒമർ ലുലു മലയാള സിനിമയിലേക്ക് എത്തിയത്. എന്നാൽ വലിയ താരങ്ങൾ ഇല്ലാതെ അക്കാലത്ത് എത്തിയ ചിത്രം ബോക്സ് ഓഫിസിൽ വലിയ വിജയമായി മാറി. പിന്നീട് വന്ന ചങ്ക്‌സ് എന്ന ചിത്രവും ആദ്യ ചിത്രം പോലെ തന്നെ ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകിയാണ് ഒരുക്കിയിരുന്നത്. രണ്ട ചിത്രങ്ങളുടെയും വിജയം ഒമർ എന്ന സംവിധായകനെ ശ്രദ്ധേനായി മാറ്റി. അദ്ദേഹം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഒരു അഡർ ലവ് ഇതിനോടകം ലോക ശ്രദ്ധ നേടിക്കഴിഞ്ഞു അതിനിടെയാണ് ഒമർ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി എത്തിയത്.
മാസ്റ്റർ പീസ് എന്ന മമ്മൂട്ടി ചിത്രം നിർമ്മിച്ച സി. എച്ച്. മുഹമ്മദ് കോയ പുതുതായി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുക ഒമർ ലുലു ആയിരിയ്ക്കുമെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ അന്ന് ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ പുറത്ത് വിട്ടിട്ടുണ്ടായിരുന്നില്ല. ഇപ്പോഴിതാ പുതിയ ചിത്രത്തിന്റെ പേര് കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നു. പവർ സ്റ്റാർ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. പേര് സൂചിപ്പിക്കും പോലെ തന്നെ ആക്ഷന് മാസ്സ് രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയൊരുക്കുന്ന ഒരു തട്ടുപൊളിപ്പൻ മാസ്സ് മസാല ചിത്രമായിരിക്കും പവർ സ്റ്റാർ എന്നാണ് വരുന്ന സൂചനകൾ. ചിത്രത്തിലെ നായകൻ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മമ്മൂട്ടി ആയിരിക്കുമെന്ന അഭ്യൂഹങ്ങൾ ഇതിനോടകം തന്നെ പ്രചരിക്കുന്നു. മുൻപ് ഒമർ ലുലു മമ്മൂട്ടിയുമായി ഒന്നിക്കും എന്ന വാർത്തകൾ പുറത്ത് വന്നിരുന്നു അതിനാൽ തന്നെ ആരാധകർ ഏറെ പ്രതീക്ഷയിലാണ്. ചിത്രത്തിന്റെ ഫാൻ മെയിഡ് പോസ്റ്ററുകളും ഇതിനോടകം പുറത്തിറങ്ങി കഴിഞ്ഞു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.