സൂപ്പർ ഹിറ്റ് സംവിധായകൻ ഒമർ ലുലു തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവർ കഴിഞ്ഞാൽ, സ്വാഗ് ഉള്ള ഒരു യൂത്തനും പിന്നെ മോളിവുഡിൽ വന്നിട്ടില്ല എന്നാണ് ഒമർ ലുലു കുറിച്ചത്. അതിനു മറുപടിയായി പൃഥ്വിരാജ് സുകുമാരന്റെ പേര് കുറിച്ച ചിലർക്കുള്ള മറുപടി ഒമർ ലുലു നൽകിയതും ശ്രദ്ധേയമായി. പൃഥ്വിരാജ് ഇൻഡസ്ട്രിയിൽ വന്നിട്ട് ഇരുപതു വർഷമായെന്നും, ഈ ഇരുപതു വർഷമായിട്ടും കൊണ്ട് വരാൻ സാധിക്കാത്ത സ്വാഗ് പൃഥ്വിരാജ് സുകുമാരന് ഇനി കൊണ്ട് വരാൻ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും ഒമർ ലുലു പറഞ്ഞു. മാത്രമല്ല, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന അരുൺ കുമാർ അരവിന്ദ്- മുരളി ഗോപി ചിത്രത്തിലെ വട്ട് ജയൻ എന്ന കഥാപാത്രത്തിലൂടെ, പൃഥ്വിരാജ് സുകുമാരന്റെ സഹോദരനും നടനുമായ ഇന്ദ്രജിത് കൊണ്ട് വന്ന സ്വാഗ് പോലും, തന്റെ കരിയറിലെ ഇത്രയും കഥാപാത്രങ്ങളിലൂടെ പൃഥ്വിരാജ് സുകുമാരന് കൊണ്ട് വരാൻ സാധിച്ചിട്ടില്ലെന്നും ഒമർ ലുലു അഭിപ്രായപ്പെട്ടു.
ഒമർ ലുലുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ കമന്റുകളാണ് ഈ സോഷ്യൽ മീഡിയ പോസ്റ്റിൽ പ്രത്യക്ഷപ്പെടുന്നത്. ഒമർ ലുലു ഇപ്പോഴാണ് ഈ പോസ്റ്റ് ഇട്ടതെങ്കിലും ഈ വിഷയത്തിലുള്ള ചർച്ച കഴിഞ്ഞ കുറെ നാളുകളായി സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവർ തങ്ങളുടെ വെറും സാന്നിധ്യം കൊണ്ട് പോലും സ്‌ക്രീനിൽ ഉണ്ടാക്കുന്ന തീപ്പൊരിയൊ മാസ്സ് ഫീലോ നല്കാൻ സാധിക്കുന്ന ഒരു യുവ താരം പിന്നീട് മലയാളത്തിൽ ഉണ്ടായിട്ടില്ല എന്ന് തന്നെയാണ് ഭൂരിഭാഗം പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. എന്നാൽ കുറച്ചെങ്കിലും അത് നല്കാൻ സാധിക്കുന്നത് ഇപ്പോൾ പൃഥ്വിരാജ് സുകുമാരനാണ് എന്നഭിപ്രായപ്പെടുന്നവരുമുണ്ട്.
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
This website uses cookies.