[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഒരു അഡാർ ലവ് നു ശേഷം പുതിയ ചിത്രവുമായി ഒമർ ലുലു.

മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകൻ ഒമർ ലുലു പുതിയ ചിത്രവുമായി എത്തുന്നു. താരതമ്യേന ചെറിയ താരങ്ങളെ വച്ച് ഒരുക്കിയ ഹാപ്പി വെഡ്‌ഡിങ്ങ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തന്റെ സംവിധായക കാൽവെപ്പ് നടത്തിയ ആളാണ് ഒമർ ലുലു. പല പ്രതിസന്ധികളും തരണം ചെയ്ത എത്തിയ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ അർഹിച്ച വിജയം ലഭിച്ചു. ചിത്രം ആ വർഷത്തെ ഏറ്റവും മികച്ച ഹിറ്റുകളിൽ ഒന്നായി മാറി. അതിനു ശേഷം സംവിധായകൻ വൈശാഖ് രാജനും ഒത്ത് ഒമർ ലുലു ഒരുക്കിയ ചങ്ക്സ് ഹാപ്പി വെഡ്‌ഡിങ്ങ് പോലെ തന്നെ ചെറിയ മുതൽ മുടക്കിൽ എടുത്ത ചിത്രം ആയിരുന്നു എങ്കിൽ കൂടി വൻ വിജയം ആണ് നേടിയത്. ഒമറിന്റേതായി അടുത്തതായി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം അഡാർ ലവ് ആണ്. ചിത്രത്തിലെ ആദ്യ ഗാനം തന്നെ അന്താരാഷ്ട്ര പ്രശംസ പിടിച്ചു പറ്റി വൻ തരംഗം ആയി മാറിയിരുന്നു. അതിനിടെ ആണ് ഒമർ ലുലുവിന്റെ പുതിയ ചിത്രത്തെ കുറിച്ച് വാർത്തകൾ വരുന്നത്.

മലയാളത്തിലെ നിരവധി ചിത്രങ്ങൾ നിർമ്മിക്കുകയും ഫോർ ദി പീപ്പിൾ, നിറം പോലെയുള്ള ചിത്രങ്ങളിലൂടെ വ്യത്യസ്തതയോടൊപ്പം യുവാക്കൾക്ക് അവസരം നൽകുന്നതുമായ ചിത്രങ്ങൾ ഒരുക്കിയ ജോണി സാഗരിക വര്ഷങ്ങളുടെ ഇടവേളക്ക് ശേഷം തിരിച്ചെത്തുകയാണ്. നവാഗതർക്ക് പ്രാധാന്യം നൽകി അഞ്ചോളം ചിത്രങ്ങൾ നിർമ്മിക്കുവാനായാണ് ജോണി സാഗരിക ഒരുങ്ങിയിരിക്കുന്നത്. അതിൽ ജോണി സാഗരിക ക്കു വേണ്ടി ഒരു ചിത്രം ഈ വർഷം തന്നെ ഒരുക്കുക ഒമർ ലുലു ആയിരിക്കും എന്ന് അദ്ദേഹം തന്നെ അറിയിക്കുകയുണ്ടായി. ജിബു ജേക്കബ്, ടോം ഇമ്മട്ടി, ജിതിൻ എം. സി, ജി മാർത്താണ്ഡൻ തുടങ്ങിയവർ ആണ് ജോണി സാഗരിക നിർമ്മിക്കുന്ന ചിത്രങ്ങളുടെ സംവിധായകർ.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

7 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

7 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.