മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകൻ ഒമർ ലുലു പുതിയ ചിത്രവുമായി എത്തുന്നു. താരതമ്യേന ചെറിയ താരങ്ങളെ വച്ച് ഒരുക്കിയ ഹാപ്പി വെഡ്‌ഡിങ്ങ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തന്റെ സംവിധായക കാൽവെപ്പ് നടത്തിയ ആളാണ് ഒമർ ലുലു. പല പ്രതിസന്ധികളും തരണം ചെയ്ത എത്തിയ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ അർഹിച്ച വിജയം ലഭിച്ചു. ചിത്രം ആ വർഷത്തെ ഏറ്റവും മികച്ച ഹിറ്റുകളിൽ ഒന്നായി മാറി. അതിനു ശേഷം സംവിധായകൻ വൈശാഖ് രാജനും ഒത്ത് ഒമർ ലുലു ഒരുക്കിയ ചങ്ക്സ് ഹാപ്പി വെഡ്‌ഡിങ്ങ് പോലെ തന്നെ ചെറിയ മുതൽ മുടക്കിൽ എടുത്ത ചിത്രം ആയിരുന്നു എങ്കിൽ കൂടി വൻ വിജയം ആണ് നേടിയത്. ഒമറിന്റേതായി അടുത്തതായി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം അഡാർ ലവ് ആണ്. ചിത്രത്തിലെ ആദ്യ ഗാനം തന്നെ അന്താരാഷ്ട്ര പ്രശംസ പിടിച്ചു പറ്റി വൻ തരംഗം ആയി മാറിയിരുന്നു. അതിനിടെ ആണ് ഒമർ ലുലുവിന്റെ പുതിയ ചിത്രത്തെ കുറിച്ച് വാർത്തകൾ വരുന്നത്.
മലയാളത്തിലെ നിരവധി ചിത്രങ്ങൾ നിർമ്മിക്കുകയും ഫോർ ദി പീപ്പിൾ, നിറം പോലെയുള്ള ചിത്രങ്ങളിലൂടെ വ്യത്യസ്തതയോടൊപ്പം യുവാക്കൾക്ക് അവസരം നൽകുന്നതുമായ ചിത്രങ്ങൾ ഒരുക്കിയ ജോണി സാഗരിക വര്ഷങ്ങളുടെ ഇടവേളക്ക് ശേഷം തിരിച്ചെത്തുകയാണ്. നവാഗതർക്ക് പ്രാധാന്യം നൽകി അഞ്ചോളം ചിത്രങ്ങൾ നിർമ്മിക്കുവാനായാണ് ജോണി സാഗരിക ഒരുങ്ങിയിരിക്കുന്നത്. അതിൽ ജോണി സാഗരിക ക്കു വേണ്ടി ഒരു ചിത്രം ഈ വർഷം തന്നെ ഒരുക്കുക ഒമർ ലുലു ആയിരിക്കും എന്ന് അദ്ദേഹം തന്നെ അറിയിക്കുകയുണ്ടായി. ജിബു ജേക്കബ്, ടോം ഇമ്മട്ടി, ജിതിൻ എം. സി, ജി മാർത്താണ്ഡൻ തുടങ്ങിയവർ ആണ് ജോണി സാഗരിക നിർമ്മിക്കുന്ന ചിത്രങ്ങളുടെ സംവിധായകർ.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.