പ്രശസ്ത സംവിധായകൻ ഒമർ ലുലു ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് നല്ല സമയം. ഇപ്പോഴിതാ സെൻസറിങ് പൂർത്തിയായ ഈ ചിത്രം നവംബർ ഇരുപത്തിയഞ്ചിന് പ്രേക്ഷകരുടെ മുന്നിലെത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ. സെൻസറിങ് പൂർത്തിയായപ്പോൾ ഈ ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നതെന്നും ഒമർ ലുലു പറഞ്ഞു. തന്റെ ഫേസ്ബുക് പേജിൽ അദ്ദേഹം കുറിച്ച വാക്കുകൾ ഇങ്ങനെ, “നല്ല സമയം” Censoring കഴിഞ്ഞു ക്ളീൻ ‘A’ certificate, trailer ഇന്ന് 7.30ന്.. സിനിമ തീയേറ്ററിൽ November 25ന് റിലീസ്. അങ്ങനെ എന്റെ ആദ്യത്തെ ‘A’ പടം Loading…”. ഒരു ഫണ്‍ ത്രില്ലര്‍ എന്ന് വിശേഷിപ്പിക്കുന്ന ഈ ചിത്രത്തില്‍ നായകനാവുന്നത് പ്രശസ്ത നടനായ ഇര്‍ഷാദ് അലിയാണ്. നീന മധു, നോറ ജോണ്‍, നന്ദന സഹദേവന്‍, ഗായത്രി ശങ്കര്‍ എന്നിവരാണ് ചിത്രത്തിൽ നായികാ കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്.
ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവങ്ങള്‍ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് സിനു സിദ്ധാർഥ് ആണ്. കെജിസി സിനിമാസിന്റെ ബാനറിൽ നവാഗതനായ കലന്തൂർ നിർമ്മിച്ച നല്ല സമയം ഒമർ ലുലു സംവിധാനം ചെയ്ത അഞ്ചാമത്തെ ചിത്രം കൂടിയാണ്. ഹാപ്പി വെഡിങ്, ചങ്ക്‌സ്, ഒരു അഡാർ ലവ്, ധമാക്ക എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത് റിലീസ് ചെയ്തിട്ടുള്ള ചിത്രങ്ങൾ. നല്ല സമയം കഴിഞ്ഞു, ബാബു ആന്റണി നായകനായ പവർ സ്റ്റാർ എന്ന ഒമർ ലുലു ചിത്രവും പ്രേക്ഷകരുടെ മുന്നിലെത്തും. ആ ചിത്രത്തിന്റെയും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുകയാണ്. പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്‍റെ അവസാന തിരക്കഥയാണ് പവർ സ്റ്റാറിന്റെത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.