പ്രശസ്ത മലയാള സംവിധായകൻ ഒമർ ലുലുവിന്റെ ഏറ്റവും പുതിയ ഫേസ്ബുക് പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ തിരക്കഥ തിരഞ്ഞെടുപ്പിനെ കുറിച്ചാണ് പറഞ്ഞു തുടങ്ങുന്നത് എങ്കിലും, ആ കുറിപ്പ് അദ്ദേഹം അവസാനിപ്പിക്കുന്നത് ഒരു ചെറിയ ട്രോളുമായി ആണ്. പ്രശസ്ത സംവിധായകൻ അൽഫോൻസ് പുത്രൻ കുറച്ചു നാളുകൾക്കു മുൻപേ പറഞ്ഞ വാക്കുകളെയാണ് ഒമർ ലുലു ട്രോൾ ചെയ്തിരിക്കുന്നത് എന്നത് വ്യക്തമാണ്. താൻ സംവിധാനം ചെയ്ത ഗോൾഡ് എന്ന ചിത്രത്തേയും ആ ചിത്രത്തിന്റെ പരാജയത്തിൽ തന്നെയും വിമർശിച്ചവരെ ലക്ഷ്യമാക്കിയായിരുന്നു അൽഫോൻസ് പുത്രന്റെ വാക്കുകൾ. സിനിമയിൽ തന്നെ വിമർശിക്കാനുള്ള അറിവുള്ള ഇന്ത്യയിലെ ഒരേയൊരാൾ കമൽ ഹാസൻ മാത്രമാണെന്നും അൽഫോൻസ് പുത്രൻ കുറിച്ചിരുന്നു. അതിനെ ട്രോളിക്കൊണ്ട് ഒമർ ലുലു പറയുന്നത്, താൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തന്നെ വിമർശിക്കാനുള്ള അവകാശം രജനീകാന്തിന് മാത്രമേ ഉള്ളുവെന്നാണ്.
ഒമർ ലുലു തന്റെ ഫേസ്ബുക് പേജിൽ കുറിച്ച വാക്കുകൾ ഇങ്ങനെ, “ഒരു പ്രമുഖ സിനിമാ ഗ്രൂപ്പിൽ ഉള്ള ചർച്ച മമ്മൂക്ക ഭയങ്കര അപ്ഡേറ്റ് ആണ് സ്ക്രിപ്പറ്റ് സെലെക്ഷൻ ഒക്കെ വേറെ ലെവൽ ആണ് ലാലേട്ടൻ അത്ര പോരാ എന്ന്. എന്നിട്ട് മമ്മൂക്ക ഒഴിവാക്കി വിട്ട സ്ക്രിപ്പ്റ്റ് മാത്രം നോക്കൂ..രാജാവിന്റെ മകൻ, കമ്മീഷണർ, ഏകലവ്യൻ, ചാണക്ക്യൻ, മെമ്മറീസ്, ദൃശ്യം…ഇങ്ങനെ പോകുന്നു ലിസ്റ്റ്. സിനിമ എന്നത് ഒരു മാജിക്ക് ആണ് ആർക്കും ഒന്നും പ്രെഡിക്റ്റ് ചെയ്യാൻ പറ്റാത്ത മാജിക്ക്,100 കോടി നേടിയ മാളികപ്പുറം ടീംമിന് അഭിനന്ദനങ്ങൾ. ഇനി ഞാന്‍ പറഞ്ഞതിൽ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ രജനി സാറിന് മാത്രമേ എന്നെ വിമർശിക്കുവാൻ ഉള്ള അറിവ് ഉള്ളൂ.. അപ്പോ ഓക്കെ ഗുയ്സ്..”. ഇർഷാദ് നായകനായി എത്തിയ നല്ല സമയമാണ് ഒമർ ലുലു ഒരുക്കി റിലീസ് ചെയ്ത അവസാന ചിത്രം. ആ ചിത്രം ഈ മാസം ഒടിടിയിൽ റിലീസ് ചെയ്യുമെന്നാണ് സൂചന.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.