മഹേഷ് നാരായണൻ സംവിധാനം ചെയ്തു ഫഹദ് ഫാസിൽ നായകനായി അഭിനയിച്ച മാലിക് എന്ന ബിഗ് ബഡ്ജറ്റ് ചിത്രം രണ്ടു ദിവസം മുൻപാണ് ആമസോൺ പ്രൈം റിലീസ് ആയി എത്തിയത്. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടിയെടുത്ത ഈ ചിത്രം ഫഹദ് ഫാസിലിന്റെ തുടർച്ചയായ നാലാമത്തെ നേരിട്ടുള്ള ഒടിടി റിലീസ് കൂടിയാണ്. സീ യു സൂൺ, ഇരുൾ, ജോജി എന്നിവയാണ് ഫഹദ് നായകനായി നേരിട്ട് ഒടിടി റിലീസ് ചെയ്ത ചിത്രങ്ങൾ. ഏതായാലും മികച്ച അഭിപ്രായങ്ങൾക്കൊപ്പം തന്നെ വിമർശനങ്ങളും മാലിക് നേരിടുന്നുണ്ട്. ചിത്രത്തിന്റെ പ്രമേയവുമായി ബന്ധപ്പെട്ടാണ് ഏറെയും വിമർശനങ്ങൾ വരുന്നത്. അങ്ങനെ മാലിക്കിനെ പരോക്ഷമായി വിമർശിച്ചു കൊണ്ട് രംഗത്ത് വന്നവരിൽ പ്രമുഖൻ മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകരിൽ ഒരാളായ ഒമർ ലുലു ആണ്. ചിത്രം കണ്ടതിനു ശേഷം തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഒമർ ലുലു മാലിക്കിനെ വിമർശിച്ചത്. ‘മാലിക്ക് സിനിമ കണ്ടു തീർന്നു മറ്റൊരു മെക്സിക്കന്‍ അപാരത എന്ന് പറയാം എന്നാണ് ഒമർ ലുലുവിന്റെ കുറിപ്പ്.
കലാലയ രാഷ്ട്രീയ കഥ പറഞ്ഞ ഒരു മെക്സിക്കൻ അപാരത എന്ന ചിത്രത്തിൽ കാണിച്ചത് മഹാരാജാസ് കോളേജില്‍ കെ എസ് യു വര്‍ഷങ്ങളായി ആധിപത്യം തുടരുന്നതും ഇവരെ തറപറ്റിച്ച് എസ്എഫ്ഐ മുന്നേറുന്നതുമാണ്. എന്നാല്‍ 2011 ല്‍ എസ്എഫ്ഐയെ തറപറ്റിച്ച് കെ എസ് യു മഹാരാജാസ് കോളേജില്‍ നേടിയ വിജയവും, അന്ന് ചെയർമാൻ ജിനോ ജോണ്‍ നടത്തിയ പ്രസംഗവും ഇടത് സംഘടനയുടേതാക്കി കാണിച്ചതാണ് ഈ ചിത്രമെന്ന് അപ്പോഴേ ഒരുപാട് വിമർശനങ്ങൾ വന്നിരുന്നു. അതുപോലെ ഇപ്പോൾ മാലിക്കിനു നേരേ ഉയരുന്ന വിമർശനങ്ങൾ 2009 ൽ തിരുവനന്തപുരത്തെ ബീമാപ്പള്ളിയിൽ നടന്ന വെടിവെയ്പുമായും അന്നത്തെ രാഷ്ട്രീയ സാഹചര്യവുമായും ബന്ധപ്പെട്ടാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. അന്ന് ഭരണകക്ഷിയായിരുന്ന സിപിഎമ്മിനെ വെള്ളപൂശാനുള്ള ശ്രമമാണ് സിനിമയെന്ന ആരോപണങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. സംഭവം നടന്ന സമയത്ത് വിഎസ് അച്യുതാനന്‍ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയും ആയിരുന്നു എങ്കിലും വെടിവെയ്പിനു പിന്നിലുള്ള രാഷ്ട്രീയ ഇടപെടലുകളെ ഒട്ടും പരാമർശിക്കാതെ അന്നത്തെ അധികാരവൃത്തങ്ങളെ വെള്ള പൂശുന്ന നടപടിയാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നതെന്നാണ് ആരോപണം.
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
This website uses cookies.