ഇന്നലെയാണ് ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ ഷാൻ റഹ്മാൻ ഈണമിട്ട പുതിയ ഗാനം ഇറങ്ങിയത്. ഈ ചിത്രത്തിലെ ആദ്യ ഗാനമായ മാണിക്യ മലരായ എന്ന പാട്ടു ഒരു വമ്പൻ ഹിറ്റായിരുന്നു. ലോകം മുഴുവൻ ആഘോഷിച്ച ഈ ഗാനത്തിലൂടെയാണ് ഈ ചിത്രവും ഇതിലെ നായികയും വമ്പൻ ശ്രദ്ധ നേടിയെടുത്തത്. എന്നാൽ ഇന്നലെ റിലീസ് ചെയ്ത ഇതിലെ പുതിയ സോങ് വീഡിയോക്ക് യുട്യൂബിൽ ഡിസ്‌ലൈക്കുകളുടെ പെരുമഴയാണ്. ഡിസ്‌ലൈക്കിന്റെ കാര്യത്തിൽ ലോക റെക്കോർഡിലേക്ക് പോകുന്ന തരത്തിലാണ് ഈ ഗാനത്തിന് ഡിസ്‌ലൈക്കുകൾ വരുന്നത്. എന്നാൽ മലയാള സിനിമയിൽ ഇന്ന് ഏറ്റവും ഗംഭീരമായ രീതിയിൽ സിനിമ മാർക്കറ്റ് ചെയ്യുന്ന ആളാണ് ഒമർ ലുലു എന്നിരിക്കെ ഈ ഡിസ്‌ലൈക്കുകളിലൂടെയും അദ്ദേഹത്തിന്റെ സിനിമ നേടുന്നത് ഗംഭീര പബ്ലിസിറ്റി തന്നെയാണ് എന്നതാണ് സത്യം.
ഒരുപാട് വിമർശനങ്ങളും മറ്റും വരുന്നുണ്ട് എങ്കിലും ഡിസ്‌ലൈക്കുകൾ ഇങ്ങനെ കൂടി വരുമ്പോൾ ദേശീയ- അന്തർദേശീയ തലത്തിൽ പോലും ആ കാര്യം കൊണ്ട് ഈ ഗാനവും ഈ ചിത്രവും ശ്രദ്ധ നേടുമെന്നാണ് സോഷ്യൽ മീഡിയ നിരീക്ഷകർ ചിന്തിക്കുന്നത്. ശെരിക്കു പറഞ്ഞാൽ ഹിറ്റുകൾ മാത്രം സമ്മാനിച്ചിട്ടുള്ള ഒമർ ലുലു ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഡിസ്‌ലൈക്കുകളിലൂടെയും നല്ല അടിപൊളിയായി തന്റെ ചിത്രം മാർക്കറ്റ് ചെയ്യുകയാണ്. ഹാപ്പി വെഡിങ്, ചങ്ക്‌സ് എന്നീ സൂപ്പർ ഹിറ്റുകൾക്കു ശേഷം ഒമർ ലുലു ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഔസേപ്പച്ചൻ വാളക്കുഴി ആണ്. സ്കൂൾ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ എല്ലാം തന്നെ പുതുമുഖങ്ങൾ ആണ്. ഇതിലെ നായിക പ്രിയ വാര്യർ ഇപ്പോൾ തന്നെ ദേശീയ തലത്തിൽ പോലും ഒരു ഗാന രംഗം കൊണ്ട് ശ്രദ്ധ നേടി കഴിഞ്ഞു. യൂട്യൂബ് വീഡിയോക്ക് കിട്ടുന്ന ഡിസ്‌ലൈക്കുകളുടെ കാര്യത്തിൽ റെക്കോർഡ് ഉള്ള സന്തോഷ് പണ്ഡിറ്റ് ഉണ്ടാക്കിയ റെക്കോർഡുകളെ ഒരു സ്പോർട്സ്മാൻ സ്പിരിറ്റോടെ ഏറ്റെടുക്കാൻ തന്നെയാണ് ഒമർ ലുലുവിന്റെ തീരുമാനം.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.