നാല് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച സംവിധായകൻ ആണ് ഒമർ ലുലു. ഹാപ്പി വെഡിങ് എന്ന സൂപ്പർ ഹിറ്റ് ചിത്രം ഒരുക്കി അരങ്ങേറ്റം കുറിച്ച ഒമർ ലുലു അതിനു ശേഷം ചങ്ക്‌സ്, ഒരു അഡാർ ലവ്, ധമാക്ക എന്നീ ചിത്രങ്ങളും നമ്മുക്ക് സമ്മാനിച്ചു. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ധമാക്ക ഇപ്പോൾ തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കുകയാണ്. അദ്ദേഹത്തിന്റെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിക്കാറുള്ളത്. ബാബു ആന്റണി നായകൻ ആവുന്ന പവർ സ്റ്റാർ, ചങ്ക്‌സ് 2 എന്നിവയാണ് അദ്ദേഹം ഇനി ഒരുക്കാൻ പോകുന്ന ചിത്രങ്ങൾ എന്നും വാർത്തകൾ ഉണ്ട്. എന്നാൽ അദ്ദേഹം പ്ലാൻ ചെയ്തിട്ടു നടക്കാതെ പോയ ഒരു ചിത്രം ഉണ്ട്. പ്രശസ്ത താരം ജയറാമും ബോളിവുഡ് താര സുന്ദരി സണ്ണി ലിയോണിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഒരു ചിത്രം ആയിരുന്നു അത്.
ഇപ്പോൾ ആ ചിത്രം എന്തുകൊണ്ട് നടക്കാതെ പോയി എന്ന് വെളിപ്പെടുത്തുകയാണ് ഒമർ ലുലു. ഒരു അഡാർ ലവ് എന്ന ചിത്രം ഷൂട്ട് കഴിഞ്ഞു റിലീസിന് തയ്യാറെടുക്കുന്ന സമയത്തു ആണ് ഈ ചിത്രം പ്ലാൻ ചെയ്തത് എന്നും സണ്ണി ലിയോണിയെ ആദ്യമായി മലയാളത്തിൽ അവതരിപ്പിക്കാൻ ഉള്ള ശ്രമം ആയിരുന്നു അതെന്നും ഒമർ ലുലു പറയുന്നു. എന്നാൽ ഒരു അഡാർ ലവ് എന്ന ചിത്രം റിലീസ് വൈകുകയും അതിന്റെ നിർമ്മാതാവും ആയി ബന്ധപ്പെട്ടു ചില പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തതോടെ ജയറാം, സണ്ണി ലിയോണി എന്നിവർക്ക് ഡേറ്റ് ഉണ്ടായിരുന്ന സമയത്തു ആ ചിത്രം തുടങ്ങാൻ സാധിക്കില്ല എന്ന ബോധ്യപ്പെടുകയും അത് ഉപേക്ഷിക്കുകയുമായിരുന്നു എന്ന് ഒമർ ലുലു വിശദീകരിച്ചു. പിന്നീട് മധുര രാജ എന്ന ചിത്രത്തിലൂടെ സണ്ണി ലിയോണി മലയാളത്തിൽ എത്തിയതോടെ ആ ശ്രമം വേണ്ട എന്ന് വെച്ചു എന്നും അദ്ദേഹം പറയുന്നു.
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
This website uses cookies.