പ്രശസ്ത സംവിധായകനായ ഒമർ ലുലു ഒരുക്കിയ പുതിയ ചിത്രമാണ് ധമാക്ക. ഹാപ്പി വെഡിങ്സ്, ചങ്ക്‌സ്, ഒരു അഡാർ ലവ് എന്നീ മൂന്നു ഹിറ്റുകൾക്കു ശേഷം ഒമർ ലുലു ഒരുക്കിയ ഈ ചിത്രത്തിൽ നായക വേഷത്തിൽ എത്തിയിരിക്കുന്നത് ഒട്ടേറെ സിനിമകളിലൂടെ പ്രേക്ഷകർക്ക് പരിചിതനായ അരുൺ ആണ്. ഒളിമ്പ്യൻ ആന്റണി ആദം എന്ന മോഹൻലാൽ- ഭദ്രൻ ചിത്രത്തിലെ ടോണി ഐസക് എന്ന കഥാപാത്രം ചെയ്തു കൊണ്ട് ബാല താരം ആയി ഏറെ കയ്യടി നേടിയ അരുൺ പിന്നീട് ഒട്ടേറെ ചിത്രങ്ങളിൽ ബാല താരം ആയി അഭിനയിച്ചു ഏവരുടെയും സ്നേഹം പിടിച്ചു പറ്റി. അതിനു ശേഷം അരുണിന് ലഭിച്ച വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രം ആയിരുന്നു ദിലീപ് നായകനായ സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിലെ ദിലീപിന്റെ അനുജൻ വേഷം.
ഇപ്പോഴിതാ ഒമർ ലുലു ചിത്രത്തിലൂടെ നായകനായി അരങ്ങേറുമ്പോൾ അരുണിന്റെ ഇരുപതു വർഷം നീണ്ട കാത്തിരിപ്പും പരിശ്രമവുമാണ് ഫലം കണ്ടത്. അരുൺ കഠിനമായി പരിശ്രമിച്ചത് കൊണ്ടാണ് ഇന്ന് ഈ നിലയിൽ എത്തിയത് എന്ന് പറഞ്ഞു അഭിനന്ദിക്കുന്നതു സംവിധായകൻ ഒമർ ലുലു തന്നെയാണ്. അദ്ദേഹത്തിനെ മുൻ ചിത്രത്തിലും അരുൺ ഒരു പ്രധാന വേഷം ചെയ്തിരുന്നു. ധമാക്ക റിലീസ് ആവുന്നതിനു മുന്നേ തന്നെ ഈ യുവ നടൻ ഒരു താരമായി കഴിഞ്ഞു. പെരിന്തൽമണ്ണ നസ്ര കോളേജ് യൂണിയൻ ഉത്‌ഘാടനത്തിനു മുഖ്യ അതിഥി ആയി എത്തിയത് അരുൺ ആയിരുന്നു. കോളേജ് വിദ്യാർത്ഥികളുടെ ആരവങ്ങൾക്കിടയിലൂടെ അരുൺ മുന്നോട്ടു വരുന്ന ചിത്രമാണ് അരുണിനെ പ്രശംസിച്ചു കൊണ്ട് ഒമർ ലുലു പങ്കു വെച്ചിരിക്കുന്നത്.
സാരംഗ് ജയപ്രകാശ്, വേണു ഒ വി, കിരൺ ലാൽ എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ധമാക്കയുടെ കഥ സംവിധായകൻ ഒമർ ലുലുവിന്റെ തന്നെയാണ്. മുകേഷ്, ഉർവശി, നിക്കി ഗൽറാണി, ധർമജൻ ബോൾഗാട്ടി, ഇടവേള ബാബു, ഇന്നസെന്റ്, ശാലിൻ സോയ, നേഹ സക്സേന എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിലെ ആദ്യ വീഡിയോ സോങ് സൂപ്പർ ഹിറ്റായി കഴിഞ്ഞു. ഗോപി സുന്ദർ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് സിനോജ് പി അയ്യപ്പൻ ആണ്.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.