ഒമർ ലുലു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ നല്ല സമയം റിലീസിന് ഒരുങ്ങുകയാണ്. ഈ ചിത്രത്തിന്റെ ട്രൈലെർ ലോഞ്ച് ഇന്ന് വൈകുന്നേരം ഏഴരക്ക് കോഴിക്കോടുള്ള ഒരു പ്രമുഖ മാളിൽ വെച്ച് നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. പ്രശസ്ത നടി ഷക്കീലയാണ് ഈ ട്രൈലെർ ലോഞ്ച് അവിടെ വെച്ച് നടത്താനിരുന്നത്. എന്നാൽ അവസാന നിമിഷം ഈ ചടങ്ങ് മാൾ അധികൃതർ ക്യാൻസൽ ചെയ്യുകയായിരുന്നു. ഷക്കീലയാണ് ട്രൈലെർ ലോഞ്ച് ചടങ്ങിലെ മുഖ്യാതിഥി എന്നറിഞ്ഞാണ് മാൾ അധികൃതർ ഈ പരിപാടി ക്യാൻസൽ ചെയ്തത്. ആദ്യം കുറെ സുരക്ഷാ കാരണങ്ങൾ അവർ പറഞ്ഞെങ്കിലും, ഷക്കീല ഇല്ലെങ്കിൽ പരിപാടി നടത്താൻ അനുവദിക്കാമെന്ന് മാൾ അധികൃതർ അറിയിച്ചതായി സംവിധായകൻ ഒമർ ലുലുവും വെളിപ്പെടുത്തി. ഏതായാലും ഈ പ്രോഗ്രാമിന് വേണ്ടി മാത്രം എത്തിയ ഷക്കീലയെ ഒറ്റപ്പെടുത്തി, ഈ പരിപാടി നടത്തുന്നില്ല എന്ന് തീരുമാനിച്ചെന്നും ഒമർ ലുലു പറഞ്ഞു.
https://www.facebook.com/omarlulu/videos/2054362524749713/
കോഴിക്കോട് മാൾ അധികൃതരുടെ ഈ പെരുമാറ്റം തന്നെ ഏറെ വേദനിപ്പിച്ചു എന്നും, പക്ഷെ ഇത്തരത്തിലുള്ള അനുഭവങ്ങൾ മുൻപും നടന്നിട്ടുള്ളത് കൊണ്ട് അത് ശീലമായെന്നും ഷക്കീല പറയുന്നു. ഈ വിഷയത്തിൽ തന്റെ വിഷമം ഷെയർ ചെയ്തു കൊണ്ട് ഷക്കീല സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച വീഡിയോ ഇപ്പോൾ വലിയ ശ്രദ്ധയാണ് നേടുന്നത്. സംവിധായകൻ ഒമർ ലുലുവും ഈ വീഡിയോയിൽ ഷക്കീലക്കൊപ്പമുണ്ട്. ഇർഷാദ് അലിയെ നായകനാക്കി ഒമർ ലുലു ഒരുക്കിയ നല്ല സമയം നവംബർ 25 നു റിലീസ് ചെയ്യും. A സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്ന ഈ ചിത്രം ഒരു ഫൺ ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
തമിഴ് സൂപ്പർതാരം മക്കൾ സെൽവൻ വിജയ് സേതുപതിയെ നായകനാക്കി അറുമുഗകുമാർ സംവിധാനം ചെയ്ത 'എയ്സ്' എന്ന ചിത്രത്തിന്റയെ ഗ്ലിമ്പ്സ് വീഡിയോ…
വമ്പൻ ബഡ്ജറ്റിൽ ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന സുരേഷ് ഗോപി ചിത്രമായ ഒറ്റക്കൊമ്പനിലൂടെ ബോളിവുഡ് താരം കബീർ ദുഹാൻ സിങ്…
പ്രേക്ഷക - നിരൂപക പ്രശംസ ഏറെ നേടി ആസിഫ് അലി ചിത്രം "രേഖാചിത്രം " തിയേറ്ററുകൾ പ്രദർശന വിജയം നേടുകയാണ്.…
ആഗ്രഹിച്ചത് പുതുവർഷ സമ്മാനമായി കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് അഭിനന്ദ്. കണ്ണൂർ ഇരിക്കൂർ സ്വദേശി ചാറിയാടി ലക്ഷ്മണന്റെ മകൻ അഭിനന്ദ് ശ്രവണ വൈകല്യം…
പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി ക്രിസ്തുമസ് റിലീസ് ആയി തിയേറ്ററിലെത്തിയ ചിത്രം എക്സ്ട്രാ ഡീസന്റ് വിജയകരമായ 25ദിനങ്ങൾ തിയേറ്ററിൽ…
This website uses cookies.