ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകനാണ് ഒമർ ലുലു. അദ്ദേഹത്തിന്റെ ആദ്യ രണ്ട് ചിത്രങ്ങളും വലിയ വിജയങ്ങളുമായിരുന്നു. മൂന്നാമത് ചിത്രം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു അങ്ങനെയിരിക്കെയാണ് ഒമർ ലുലുവിന്റെ അടുത്ത ചിത്രം പ്രഖ്യാപിക്കുന്നത്. മാസ്റ്റർ പീസ് എന്ന ചിത്രത്തിന്റെ നിർമ്മാതാവായ സി. എച് മുഹമ്മദാണ് ചിത്രം നിർമ്മിക്കുന്നത്. റോയൽ സിനിമാസിന്റെ ബാനറിൽ സി. എച് മുഹമ്മദ് നിർമ്മിക്കുന്ന ഈ ചിത്രം, ഒമർ ലുലുവിന്റെ ഇന്നേവരെ കാണാത്ത രീതിയിലുള്ള മാസ്സ് ആക്ഷൻ ചിത്രമായിരിക്കും എന്നാണ് അറിയാൻ കഴിയുന്നത്. മുൻപ് ഒമർ ലുലു മമ്മൂട്ടിയുമൊത്ത് ഒരു മാസ്സ് ചിത്രം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അതിനെ കുറിച്ച് മറ്റ് വിവരങ്ങൾ പുറത്ത് വന്നിരുന്നില്ല. ഇപ്പോൾ ഇത്തരമൊരു ചിത്രം കൂടി ഒരുങ്ങുന്നുവെന്ന വാർത്ത കൂടി വന്നതോടെ ആകാംക്ഷയിലാണ് ആരാധകരും പ്രേക്ഷകരും എല്ലാം തന്നെ. ചിത്രത്തിന്റെ കാസ്റ്റിങ് ഡീറ്റയിൽസ് വരും ദിവസങ്ങളിൽ പുറത്തുവിടും.
2016ൽ പുറത്തിറങ്ങിയ ഹാപ്പി വെഡ്‌ഡിങ് എന്ന ചിത്രത്തിലൂടെയായിരുന്നു ഒമർ ലുലു സംവിധാന രംഗത്തേക്ക് എത്തിയത്. വലിയ താരങ്ങൾ ഒന്നുമില്ലാതെ വന്ന കൊച്ചു ചിത്രം അന്ന് കളക്ഷൻ തൂത്ത് വാരി വലിയ വിജയം നേടിയിരുന്നു. ചിത്രം നൂറോളം ദിവസം തീയറ്ററുകളിൽ പിന്നിട്ടിരുന്നു. അതിനു ശേഷം ബാലു വർഗീസ്, ഹണി റോസ് എന്നിവരെ നായികാ നായകന്മാരാക്കിയ ചിത്രം ചങ്ക്‌സ് വളരെ വലിയ വിജയം കരസ്ഥമാക്കി. പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം അഡാർ ലൗ, ചിത്രത്തിലെ ഒറ്റ ഗാനത്തോടെ തന്നെ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിന്റെ പണിപ്പുരയിലാണ് ഒമർ ലുലു ഇപ്പോൾ. അതിനു ശേഷം പുതിയ ചിത്രത്തിലേക്ക് ഉടൻ കടക്കും.
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
This website uses cookies.