മലയാള സിനിമയിൽ ഒരുപാട് പുതുമുഖ താരങ്ങൾക്ക് അവസരം നൽകിയ സംവിധായകനാണ് ഒമർ ലുലു. ആദ്യ ചിത്രത്തിലൂടെ തന്നെ മുൻനിര താരങ്ങളുടെ സഹായമില്ലാതെ ഹിറ്റ് അടിച്ച സംവിധായകൻ കൂടിയാണ് അദ്ദേഹം. മലയാള സിനിമയെ വ്യത്യസ്തമായി മാർക്കറ്റ് ചെയ്ത് കൊണ്ട് നിർമ്മാതാക്കൾക്ക് ലാഭം കൊയ്ത് കൊടുക്കുന്ന വ്യക്തി എന്ന നിലയിലാണ് ഒമർ അറിയപ്പെടുന്നത്. പല സിനിമ താരങ്ങളും ആദ്യമായി നായക വേഷം കൈകാര്യം ചെയ്തിരിക്കുന്നത് ഒമർ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ്. തന്റെ ഇതുവരെയുള്ള നായകന്മാരെ കുറിച്ച് ഒമർ ഫേസ്‍ബുക്കിൽ എഴുതിയിരിക്കുന്ന കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. പവർ സ്റ്റാർ എന്ന തന്റെ പുതിയ ചിത്രത്തിൽ നായകനാരന്ന് ചോദിച്ചാൽ ബാബു ആന്റണിയെന്ന് മാത്രം പറഞ്ഞാൽ മതിയെന്ന സന്തോഷത്തെ കുറിച്ചും ഒമർ ലുലു കുറിപ്പിൽ പങ്കുവെച്ചിട്ടുണ്ട്. 20 വർഷങ്ങൾക്ക് മുമ്പ് അഴിച്ചു വെച്ച നായക വേഷം ബാബു ആന്റണിയ്ക്ക് വീണ്ടും കെട്ടിച്ചു കൊടുക്കുമ്പോൾ ഏറെ ടെൻഷൻ ഉണ്ടെന്നും കുറിപ്പിൽ ഒമർ സൂചിപ്പിച്ചിട്ടുണ്ട്.
കുറിപ്പിന്റെ പൂർണ രൂപം:
ഞാനും എന്റെ നായകൻമാരും. ആദ്യ സിനിമ ചെയുന്ന സമയത്ത് എല്ലാവരും ചോദിക്കും ആരാ നായകൻ എന്ന് സിജു വിൽസൺ എന്ന് പറയുമ്പോൾ പലർക്കും മനസ്സിലാവുകയില്ലാ അപ്പോൾ നേരം പ്രേമം സിനിമയിൽ അഭിനയിച്ച പയ്യന്‍ എന്നൊക്കെ പറഞ്ഞ് കൊടുക്കണം മനസ്സിലാവാൻ, അതു പോലെ തന്നെയായിരുന്നു ബാലുവിനെ വെച്ച് ചങ്ക്സ് ചെയുന്ന സമയത്തും ഹണീബീയിലേ ആംബ്രോ കിംഗ് ലയർ ഒക്കെ പറയണമായിരുന്നു. അടാർ ലവ് ആയിരുന്നെങ്കിൽ എല്ലാം പുതുമുഖങ്ങളായിരുന്നു അത് കഴിഞ്ഞ് ധമാക്കയിൽ അരുൺ സെയിം അവസ്ഥ. പവർസ്റ്റാർ എന്ന സിനിമയിൽ എനിക്ക് കിട്ടിയ ഏറ്റവും വല്ല്യ ഭാഗ്യം ആരാ ഹീറോ എന്ന് ചോദിച്ചാൽ ബാബൂഅന്റണി എന്ന് മാത്രം പറഞ്ഞാൽ മതി വല്ല്യ ഡെക്കറേഷൻ ഒന്നും കൊടുത്ത് ബുദ്ധിമുട്ടണ്ടി വരുന്നില്ല. 20 വർഷം മുൻപ് അഴിച്ച് വെച്ച നായക വേഷം ഞാന്‍ വീണ്ടും കെട്ടിച്ച് ബാബു ചേട്ടനുമായി വരുമ്പോൾ നല്ല ടെൻഷൻ ഉണ്ട് എനിക്ക് അദ്ദേഹം എന്നിൽ അർപ്പിച്ച വിശ്വാസം കാത്ത്സൂക്ഷിക്കാൻ പറ്റണേ എന്ന് ആലോചിച്ചിട്ട്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.