ഒടിയൻ എന്ന മോഹൻലാൽ ചിത്രമൊരുക്കി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ശ്രീകുമാർ മേനോൻ. എന്നാൽ ചിത്രം അതിന്റെ ഹൈപ്പിനോട് നീതി പുലർത്തിയില്ല എന്ന കാരണം കൊണ്ട് തന്നെ വലിയ സോഷ്യൽ മീഡിയ ആക്രമണവും അദ്ദേഹം ആ സമയത്തു നേരിട്ടിരുന്നു. വിമർശനങ്ങളെ അതിജീവിച്ചു ബോക്സ് ഓഫീസിൽ ഒടിയൻ വിജയം നേടി അമ്പതു കോടി ക്ലബിലും ഇടം പിടിച്ചെങ്കിലും, ചിത്രം പ്രതീക്ഷിച്ച നിലവാരം പുലർത്തിയില്ല എന്ന കാരണം കൊണ്ട് തന്നെ ഇപ്പോഴും ശ്രീകുമാർ മേനോൻ എന്ന സംവിധായകന് മേലുള്ള സോഷ്യൽ മീഡിയ ആക്രമണം തുടർന്ന് കൊണ്ട് തന്നെയിരിക്കുകയാണ്. എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ മോഹൻലാലിനെ നായകനാക്കി രണ്ടാമൂഴം എന്ന ചിത്രം അദ്ദേഹം പ്രഖ്യാപിച്ചിരുന്നു എങ്കിലും എം ടിയുമായി ഉണ്ടായ പിണക്കം ആ പ്രോജെക്ടിനെ കോടതിയിൽ വരെ കൊണ്ടെത്തിച്ചു. ഇപ്പോഴും അതിന്റെ തിരക്കഥയുടെ അവകാശത്തെ ചൊല്ലിയുള്ള കേസ് നടക്കുന്നതിനടിയിലാണ് രണ്ടു ദിവസം മുൻപ് മോഹൻലാലിന്റെ ജന്മദിനത്തിന്, ആ ചിത്രം നടക്കുമെന്ന് സൂചിപ്പിക്കുന്ന ഫേസ്ബുക് പോസ്റ്റുമായി ശ്രീകുമാർ മേനോൻ എത്തിയത്.
എന്നാൽ അതോടെ കുറെയധികം പേർ ശ്രീകുമാർ മേനോനെ അധിക്ഷേപിച്ചു കൊണ്ടും അപമാനിച്ചു കൊണ്ടും രംഗത്ത് വരികയും ചെയ്തു. ഇപ്പോഴിതാ അദ്ദേഹത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത് പ്രശസ്ത സംവിധായകൻ ഒമർ ലുലു ആണ്. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് രണ്ടാമൂഴം എന്ന ചിത്രത്തെ കുറിച്ചും ശ്രീകുമാർ മേനോനെ കുറിച്ചും ഒമർ ലുലു പറയുന്നത്. ഒമർ ലുലു കുറിച്ച വാക്കുകൾ ഇങ്ങനെ, പറഞ്ഞ് കേട്ട വിവരം വെച്ച് മലയാള സിനിമ ഞെട്ടാൻ പോകുന്ന ബഡ്ജറ്റും ടെക്‌നോളജിയും ക്രൂവുമാണ് ലാലേട്ടന്റെ ഭീമനായി V A Shrikumar ഏട്ടൻ ഒരുക്കുന്നത് എല്ലാം നല്ല രീതിയൽ പ്രതീക്ഷക്കൊത്ത് നടന്നാൽ മലയാള സിനിമ ഇന്ന് വരേ കാണാത ഒരു വിസ്മയാവഹമായ ഒരു പ്രൊജക്റ്റായി മാറും പിന്നെ സിനിമ എന്ന് പറഞ്ഞാൽ ലാലേട്ടൻ പറഞ്ഞ പോലെ ഒരു മാജിക്കാണ് ആർക്കും പിടികിട്ടാത മാജിക് ഒരു കാണിപ്പയൂരിനും പ്രവചിക്കാൻ പറ്റാത്ത മാജിക് അതുകൊണ്ട് അദ്ദേഹത്തിന് ആത്മവിശ്വാസം കൊടുക്കുക നല്ല ഒരു സിനിമയായി മാറട്ടെ.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.