മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഇപ്പോൾ താൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ്. ബറോസ്, ദി ഗാർഡിയൻ ഓഫ് ഗാമാസ് ട്രെഷർ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ ഗോവയിലാണ് നടക്കുന്നത്. മോഹൻലാൽ തന്നെ ടൈറ്റിൽ റോളും ചെയ്യുന്ന ഈ ചിത്രം ഒരു ത്രീഡി ഫാന്റസി ചിത്രമായാണ് ഒരുക്കുന്നത്. ജിജോ പുന്നൂസ് തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. ഇപ്പോൾ ഇതിന്റെ ഷൂട്ടിംഗ് നടക്കുന്ന ഗോവയിൽ നിന്നുള്ള മോഹൻലാലിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നതു. ഗോവയിലെ ഒരു ജിമ്മിൽ നിന്നുള്ള ചിത്രമാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്. ആ ചിത്രം പങ്കു വെച്ചത് ഇന്ത്യയുടെ ഒളിമ്പ്യൻ ആയ പി വി സിന്ധുവാണ്.
മോഹൻലാലിന്റെ വലിയ ആരാധികയാണ് താനെന്ന് നേരത്തെ തന്നെ തുറന്നു പറഞ്ഞിട്ടുള്ള സിന്ധു, അദ്ദേഹത്തെ കണ്ടത്തിലുള്ള സന്തോഷവും അദ്ദേഹത്തോടൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തു കൊണ്ട് പങ്കു വെച്ചു. സിന്ധു ഓരോ നേട്ടങ്ങൾ കൊയ്യുമ്പോഴും സോഷ്യൽ മീഡിയയിലൂടെ അഭിനന്ദനവും പ്രോത്സാഹനവും നൽകുന്ന വ്യക്തികൂടിയാണ് മോഹൻലാൽ. ഇതിനു ക്യാപ്‌ഷൻറെ ആവശ്യമില്ല, താങ്കളെ കാണാൻ സാധിച്ചത് വലിയ സന്തോഷമാണ് തരുന്നത് എന്ന് കുറിച്ച് കൊണ്ടാണ് സിന്ധു മോഹൻലാലിനൊപ്പമുള്ള തന്റെ ചിത്രം പങ്കു വെച്ചത്. ഇന്ത്യക്കു വേണ്ടി ഒളിമ്പിക് മെഡൽ നേടിയിട്ടുള്ള ബാഡ്മിന്റൺ താരമായ പി വി സിന്ധു, ലോക ചാമ്പ്യൻഷിപ്പിലും ഗോൾഡ് നേടി ചരിത്രം കുറിച്ച താരമാണ്. ഏതായാലും സിനിമയിലേയും കായിക രംഗത്തെയും ഈ വമ്പൻ താരങ്ങളുടെ ഒരുമിച്ചുള്ള ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.