ബാലതാരമായി സിനിമയിൽ വന്ന് ഒട്ടേറെ മലയാളം, തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അനിഖ സുരേന്ദ്രൻ ആദ്യമായി മലയാളത്തിൽ നായികയായി എത്തുന്ന ചിത്രമാണ് ഓഹ് മൈ ഡാർലിംഗ്. ആഷ് ട്രീ വെഞ്ചുവേഴ്സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠ നിർമ്മാണം നിർവഹിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ആൽഫ്രഡ് ഡി സാമുവലാണ്. ഇപ്പോൾ ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. മെൽവിൻ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ളൈ, വിജയരാഘവൻ, ശ്രീകാന്ത് മുരളി, നന്ദു, ശ്യാമപ്രസാദ്, ഡെയ്ൻ ഡേവിസ്, ഫുക്രു, ഋതു, സോഹൻ സീനുലാൽ തുടങ്ങി ഒരു വലിയ താരനിര തന്നെ അനിഖ സുരേന്ദ്രനൊപ്പം ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ജിനീഷ് കെ ജോയ് തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ സിനിമയുടെ ക്രിയേറ്റിവ് ഡിറക്ടറായി ജോലി ചെയ്യുന്നത് വിജീഷ് പിള്ളയാണ്.
ഒരു കൗമാര പ്രണയ കഥയുടെ ആവിഷ്കാരമായിരിക്കും ഓഹ് മൈ ഡാർലിംഗ് എന്നയീ ചിത്രം. ഷാൻ റഹ്മാൻ സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്നത് അൻസാർ ഷാ, എഡിറ്റ് ചെയ്യുന്നത് ലിജോ പോൾ എന്നിവരാണ്. കഥ തുടരുന്നു എന്ന മലയാള ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച അനിഖ സുരേന്ദ്രൻ തമിഴിലും അഭിനയിച്ചു കയ്യടി നേടിയ താരമാണ്. ഫോർ ഫ്രണ്ട്സ്, ബാവൂട്ടിയുടെ നാമത്തിൽ, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ഭാസ്കർ ദി റാസ്കൽ, തമിഴിൽ അജിത്തിനൊപ്പം അഭിനയിച്ച യെന്നൈ അറിന്താൽ, വിശ്വാസം എന്നിവയാണ് അനിഖ വേഷമിട്ട പ്രധാന ചിത്രങ്ങൾ.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.