Lucifer Movie
പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമായ ലൂസിഫറിന്റെ ചിത്രീകരണം വരുന്ന മാസം പതിനെട്ടു മുതൽ ആരംഭിക്കും. ഈ ചിത്രമൊരുക്കി കൊണ്ട് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന യുവ സൂപ്പർ താരം പൃഥ്വിരാജ് തന്നെയാണ് ഈ വിവരം ഒരു റേഡിയോ ഇന്റർവ്യൂയിൽ വെളിപ്പെടുത്തിയത്. മുരളി ഗോപി തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ മാസ്സ് എന്റെർറ്റൈനെർ നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. സ്വപ്നതുല്യമായ താര നിരയാണ് ഈ ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് അണിനിരത്തുന്നത് എന്നാണ് സൂചനകൾ പറയുന്നത്.
മോഹൻലാൽ നായകനായി എത്തുമ്പോൾ ഇതിലെ വില്ലൻ വേഷം അവതരിപ്പിക്കാൻ എത്തുന്നത് ബോളിവുഡ് താരം വിവേക് ഒബ്‌റോയ് ആണെന്നാണ് സൂചന. അതുപോലെ തന്നെ നെഗറ്റീവ് വേഷത്തിൽ ഇന്ദ്രജിത് സുകുമാരനും എത്തുന്ന ഈ ചിത്രത്തിൽ യുവ താരം ടോവിനോ തോമസും ഒരു നിർണ്ണായക വേഷം ചെയ്യുമെന്ന് സൂചനകൾ ഉണ്ട്. മഞ്ജു വാര്യർ ആയിരിക്കും ഈ ചിത്രത്തിലെ നായിക എന്നും ക്വീൻ എന്ന ചിത്രത്തിലെ നായികയായ സാനിയ ഈ ചിത്രത്തിൽ മോഹൻലാലിൻറെ മകൾ ആയി എത്തുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
സുജിത് വാസുദേവ് ദൃശ്യങ്ങളും ദീപക് ദേവ് സംഗീതവും ഒരുക്കുന്ന ഈ ചിത്രം വമ്പൻ ബഡ്ജറ്റിൽ ആണ് ഒരുക്കുന്നത്. കേരളവും നോർത്ത് ഇന്ത്യൻ നഗരങ്ങളും കൂടാതെ വിദേശത്തും ഈ ചിത്രത്തിന്റെ ചിത്രീകരണം ഉണ്ടാകുമെന്നു സ്ഥിതീകരിക്കാത്ത വിവരങ്ങൾ വരുന്നുണ്ട്. ചിത്രത്തിന്റെ ടൈറ്റിൽ ഫോണ്ട് നേരത്തെ തന്നെ റിലീസ് ചെയ്യുകയും സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയും ചെയ്തിരുന്നു. ലൂസിഫറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വിടും എന്നാണ് ലഭിക്കുന്ന സൂചനകൾ പറയുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.