പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമായ ഒടിയൻ വരുന്ന ഡിസംബർ പതിനാലിന് ലോകമെമ്പാടും റിലീസ് ചെയ്യാൻ പോവുകയാണ്. കഴിഞ്ഞ ദിവസമാണ് ഈ ചിത്രത്തിന്റെ സെൻസറിങ് നടന്നത്. ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ച ഈ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ റിലീസ് ആയാണ് എത്തുക. പതിനാറു മിനിട്ടു നീണ്ടു നിൽക്കുന്ന ക്ലൈമാക്സ് ഫൈറ്റ് ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് സൂചന. പീറ്റർ ഹെയ്‌ൻ ഒരുക്കിയ ഈ സംഘട്ടനം അദ്ദേഹത്തിന്റെ കരിയർ ബെസ്റ്റ് ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഷോലേക്കു ശേഷം ഇന്ത്യൻ സിനിമയിലെ ഏറ്റവും നീളമേറിയ ക്ലൈമാക്സ് സീക്വൻസ് ആണ് ഒടിയൻ എന്ന ചിത്രത്തിൽ ഉള്ളത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വി എ ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് ഹരികൃഷ്ണൻ ആണ്.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം മൂന്നു ഭാഷകളിൽ ആയാണ് റിലീസ് ചെയ്യുന്നത്. മോഹൻലാലിന്റെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും വലിയ ചിത്രമായ ഒടിയൻ ലോകം മുഴുവൻ ഒരേ ദിവസം തന്നെ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമയാണ്. എം ജയചന്ദ്രൻ ഗാനങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത് സാം സി എസ് ആണ്. ജോൺകുട്ടി എഡിറ്റ് ചെയ്ത ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് ഷാജി കുമാർ ആണ്. മഞ്ജു വാര്യർ, പ്രകാശ് രാജ് എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. ഇതിലെ രണ്ടു ഗാനങ്ങൾ ഇതിനോടകം റിലീസ് ചെയ്യുകയും അത് രണ്ടും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തു.
സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം, ചാവേർ എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രശസ്ത സംവിധായകൻ ടിനു പാപ്പച്ചൻ ഒരുക്കാൻ പോകുന്ന നാലാം ചിത്രത്തിലേക്ക്…
മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി ഒരുക്കുന്ന "തുടരും" എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഏതാനും…
ആഷിഖ് അബുവിന്റെ സംവിധാനത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമായ റൈഫിൾ ക്ലബ് ക്രിസ്മസ് റിലീസായി തീയേറ്ററുകളിലേക്ക്. ഡിസംബർ 19 ന് ചിത്രം…
ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ഗോപിയും ബിജു മേനോനും പ്രധാന വേഷങ്ങൾ ചെയ്ത ഗരുഡൻ എന്ന ചിത്രമൊരുക്കി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച…
മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന 3 ചിത്രങ്ങളാണ് ഇപ്പോൾ ഷൂട്ടിംഗ് പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലുള്ളത്. നവാഗതനായ ഡീനോ ഡെന്നിസ്…
തമിഴ് സൂപ്പർ താരം അജിത്തിനെ നായകനാക്കി ആദിക് രവിചന്ദ്രൻ ഒരുക്കുന്ന 'ഗുഡ് ബാഡ് അഗ്ലി' റിലീസ് അപ്ഡേറ്റ് എത്തി. പൊങ്കൽ…
This website uses cookies.