മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിക്കാൻ ഒരു മോഹൻലാൽ ചിത്രം കൂടി ഡിസംബർ പതിനാലിന് റിലീസ് ചെയ്യാൻ പോവുകയാണ്. മലയാളത്തിന്റെ ഈ താര ചക്രവർത്തിയുടെ ഒടിയൻ എന്ന ബിഗ് ബജറ്റ് ചിത്രം മൂന്നു ഇന്ത്യൻ ഭാഷകളിൽ ഒരേ ദിവസമാണ് റിലീസ് ചെയ്യാൻ പോകുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ ആയാണ് ഒടിയൻ എത്തുക. തമിഴിലും, തെലുങ്കിലും വമ്പൻ വിതരണക്കാരാണ് ഈ ചിത്രം പ്രദർശനത്തിന് എത്തിക്കുക. തെലുങ്കിൽ ദഗ്ഗുബതി ക്രീയേഷൻസ് ഈ ചിത്രം എത്തിക്കുമ്പോൾ തമിഴിൽ ട്രൈഡന്റ് ആർട്സ് ആണ് ഒടിയൻ എത്തിക്കുന്നത്. വിക്രം വേദ , അരാം തുടങ്ങിയ തമിഴ് ചിത്രങ്ങൾ വിതരണം ചെയ്തവർ ആണ് ട്രൈഡന്റ് ആർട്സ്. ഇപ്പോൾ കമൽ ഹാസന് ഒപ്പം ചേർന്ന് പുതിയ വിക്രം ചിത്രം നിർമ്മിക്കുന്നതും ട്രൈഡന്റ് ആർട്സ് ആണ്.
വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ മലയാളം സിനിമ കണ്ട എക്കാലത്തെയും ഏറ്റവും വലിയ റിലീസ് ആയിരിക്കും. ഏറ്റവും കൂടുതൽ വിദേശ രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രം എന്ന ബഹുമതിയും ഒടിയൻ നേടും എന്നുറപ്പാണ്. ജപ്പാൻ, ഗൾഫ് രാജ്യങ്ങൾ, യു എസ്, യു കെ, പോളണ്ട്, ഫ്രാൻസ്, ജർമ്മനി, ഉക്രൈൻ , ഇറ്റലി, ന്യൂസിലാൻഡ്, ഓസ്ട്രേലിയ തുടങ്ങി ഒട്ടേറെ വിദേശ രാജ്യങ്ങളിൽ ഒടിയൻ റിലീസ് ചെയ്യും. ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണൻ തിരക്കഥ ഒരുക്കിയ ഈ ചിത്രം ഒരു ഫാന്റസി ത്രില്ലെർ ആണ്. പീറ്റർ ഹെയ്‌ൻ ഒരുക്കിയ അഞ്ചു വമ്പൻ സംഘട്ടനങ്ങളും എം ജയചന്ദ്രൻ ഒരുക്കിയ ഗാനങ്ങളും ഈ ചിത്രത്തിൽ ഉണ്ട്.
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
This website uses cookies.