മലയാള സിനിമയിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കിയ ഒടിയൻ എന്ന മോഹൻലാൽ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിൽ ആണ് ഇപ്പോൾ ഓരോ മലയാളിയും. ഈ വർഷം ഡിസംബർ മാസത്തിൽ റിലീസ് ചെയ്യാൻ തയ്യറെടുക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്യുന്ന ഡേറ്റ് ഔദ്യോഗികമായി തന്നെ സംവിധായകൻ ശ്രീകുമാർ മേനോൻ ഇന്ന് പ്രഖ്യാപിച്ചു. ഈ വരുന്ന ഒക്ടോബർ പതിനൊന്നാം തീയതി, കായംകുളം കൊച്ചുണ്ണി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനൊപ്പം ഒടിയൻ ട്രൈലെർ തീയേറ്ററുകളിൽ റിലീസ് ചെയ്യും. അന്ന് തന്നെ തിയേറ്ററിൽ പ്രദർശിപ്പിക്കുന്നതിനു മുൻപ് , ഈ ട്രൈലെർ മോഹൻലാലിന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജ് വഴിയും പ്രേക്ഷകരുടെ മുന്നിൽ എത്തുമെന്നും ശ്രീകുമാർ മേനോൻ അറിയിച്ചു.
ഒക്ടോബർ പതിനൊന്നിന് അപ്പോൾ മോഹൻലാൽ ആരാധകർക്ക് ഇരട്ടി ആഘോഷം ആയിരിക്കും. കാരണം, റോഷൻ ആൻഡ്രൂസ് ചിത്രമായ കായംകുളം കൊച്ചുണ്ണിയിൽ മോഹൻലാൽ ഇത്തിക്കര പക്കി ആയി അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ഇരുപതു മിനിട്ടിനു മുകളിൽ സ്ക്രീൻ സ്പേസ് ഉള്ള ഒരു മാസ്സ് വേഷമാണ് മോഹൻലാൽ ചെയ്യുന്നത്. പക്കി ആയി ലാലേട്ടനെ സ്‌ക്രീനിൽ കാണാം എന്നതിനോപ്പം തന്നെ മോഹൻലാലിന്റെ ഒടിയന്റെ ട്രെയ്‌ലറും ബിഗ് സ്‌ക്രീനിൽ കാണാം എന്നതും ഓരോ സിനിമാ പ്രേമിക്കും ഇരട്ടി സന്തോഷം നൽകുന്ന കാര്യമാണ്. നിവിൻ പോളി ആണ് കായംകുളം കൊച്ചുണ്ണിയിലെ നായകൻ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഒടിയൻ ഒരു പീരീഡ് ഫാന്റസി ത്രില്ലർ ആണ്. ഹരികൃഷ്ണൻ തിരക്കഥ രചിച്ച ഈ ചിത്രത്തിൽ പ്രകാശ് രാജ് , മഞ്ജു വാര്യർ എന്നിവരും അഭിനയിക്കുന്നു. രഞ്ജിത് ചിത്രം ഡ്രാമ ആണ് മോഹൻലാൽ നായകനായി ഇനി റിലീസ് ചെയ്യാൻ പോകുന്ന ചിത്രം. നവംബർ ഒന്നിന് ആണ് ഈ ചിത്രം എത്തുക.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.