[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

റിലീസിന് മുൻപേ 100 കോടിയുടെ തിളക്കവുമായി ഒടിയൻ; പുതിയ ചരിത്രമായി മോഹൻലാൽ ചിത്രം..!

മലയാള സിനിമയെ വളർച്ചയുടെ ആകാശത്തു എത്തിക്കുകയാണ് മോഹൻലാൽ ചിത്രമായ ഒടിയൻ. ദൃശ്യത്തിലൂടെ മലയാളത്തിൽ ആദ്യമായി അമ്പതു കോടി നേടുന്ന ചിത്രവും പുലിമുരുകനിലൂടെ മലയാളത്തിൽ ആദ്യമായി നൂറു കോടിയും നൂറ്റമ്പതു കോടിയും നേടുന്ന ചിത്രവും സമ്മാനിച്ച മോഹൻലാൽ ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ ഒടിയനിലൂടെ റിലീസിന് മുൻപേ 100 കോടി രൂപയുടെ  ബിസിനസ്സ് നടത്തുന്ന മലയാള ചിത്രവും നമ്മുക്ക് സമ്മാനിച്ച് കഴിഞ്ഞു. എന്തിരൻ 2 , ബാഹുബലി എന്നീ ചിത്രങ്ങൾക്ക് ശേഷം ആദ്യമായാണ് ഒരു സൗത്ത് ഇന്ത്യൻ ഫിലിം ഈ നേട്ടം കൈവരിക്കുന്നത്. അതുപോലെ തന്നെ ഇന്ത്യൻ സിനിമയിൽ ഈ നേട്ടം കൈവരിക്കുന്ന പതിനൊന്നാമത്തെ ചിത്രവുമാണ് ഒടിയൻ.

ഈ ചിത്രത്തിന്റെ മൂന്നു ഭാഷകളിലുമായുള്ള  റൈറ്റ്സ്, പ്രീ റിലീസ് അഡ്വാൻസ് ബുക്കിംഗ് തുക എല്ലാം ചേർത്താണ് ഈ നൂറു കോടി രൂപയുടെ ബിസിനസ്സ് നടന്നത് എന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ ഒഫീഷ്യൽ ആയി തന്നെ അറിയിച്ചു. മലയാളം, തമിഴ് തെലുങ്കു ഭാഷകളിൽ ആയി 35 രാജ്യങ്ങളിൽ ആയാണ് ഒടിയൻ റിലീസ് ചെയ്യുന്നത്. ഈ മൂന്നു ഭാഷകളിലെയും ഓഡിയോ, വീഡിയോ,  ഡബ്ബിങ്, സാറ്റലൈറ്റ്, റീമേക് റൈറ്റ്‌സുകളും ഓവർസീസ് റൈറ്റ്‌സുകളും അതുപോലെ തന്നെ എയർടെൽ, കിംഗ് ഫിഷർ, മൈ ജി  തുടങ്ങി ഒട്ടേറെ സ്പോൺസർമാരുമായുള്ള കരാറുകളും മുഖേനയാണ്  ഒടിയൻ നൂറു കോടിയിൽ റിലീസിന് മുൻപേ തൊട്ടതു. അതിനൊപ്പം തന്നെ മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അഡ്വാൻസ് ബുക്കിംഗ് ആണ് ഈ ചിത്രം നേടിയെടുക്കുന്നത്. മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ഏറ്റവും വലിയ റിലീസ് ആയിരിക്കും ഒടിയൻ. 

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

2 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

2 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.