Mohanlal's Odiyan Movie Stills
ഇന്ന് മലയാള സിനിമാ പ്രേമികളും ആരാധകരും ഊണിലും ഉറക്കത്തിലുമെല്ലാം കാത്തിരിക്കുന്ന ഒറ്റ സിനിമയെ ഉള്ളു. അത് മലയാളത്തിന്റെ താര ചക്രവർത്തി മോഹൻലാൽ നായകനായി അഭിനയിച്ച ഒടിയൻ എന്ന ബിഗ് ബജറ്റ് ഫാന്റസി ത്രില്ലെർ ആണ്. ഇപ്പോൾ സോഷ്യൽ മീഡിയ നോക്കിയാലും സാധാരണ ജനങ്ങളുടെ ഇടയിലും സംസാര വിഷയം ഒടിയൻ ആണ്. ഒടിയൻ പ്രമോഷൻ ആരാധകർ പൊടിപൊടിക്കുകയാണ് എന്നും പറയാം. ചിത്രം റിലീസ് ചെയ്യാൻ ഇനിയും ഒരു മാസത്തിൽ അധികം ശേഷിക്കെ കേരളത്തിൽ മാത്രം ഇതിനോടകം 250 ഫാൻസ് ഷോകൾ ആണ് ഉറപ്പായത്. അതിനൊപ്പം കേരളത്തിന് പുറത്തു ഗോവയിലും വിദേശ രാജ്യമായ പോളണ്ടിലും അടക്കം ഫാൻസ് ഷോസ് ഉണ്ട്. ഇപ്പോൾ ലഭിക്കുന്ന വിവരം അനുസരിച്ചു ലോകം മുഴുവൻ ഒരേ ദിവസം റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമയാവാൻ പോകുയാണ് ഒടിയൻ.
കേരളത്തിൽ റിലീസ് ചെയ്യുന്ന അന്ന് തന്നെ ഗൾഫിലും അമേരിക്കയിലും ബ്രിട്ടനിലും യൂറോപ്പിലും ഓസ്‌ട്രേലിയയിലും ഈ ചിത്രം റിലീസ് ചെയ്യും. ഇപ്പോൾ വരുന്ന വിവരം അനുസരിച്ചു ജപ്പാനിലും ഈ ചിത്രം അതേ ദിവസം തന്നെ റിലീസ് ചെയ്യും. സ്പേസ് ബോക്സ് ജപ്പാൻ എന്ന വിതരണക്കാരാണ് ഈ ചിത്രം ജപ്പാനിൽ റിലീസ് ചെയ്യുക. ഇതിനു മുൻപും മലയാള സിനിമകൾ ജപ്പാനിൽ റിലീസ് ചെയ്തിട്ടുണ്ട് എങ്കിലും അതൊക്കെ കേരളാ റിലീസ് കഴിഞ്ഞു മാസങ്ങൾ കഴിഞ്ഞായിരുന്നു. ആദ്യമായാണ് വേൾഡ് വൈഡ് റിലീസ് ആയി ഒരു മലയാള ചിത്രം എത്തുന്നത്. മലയാളം കണ്ട എക്കാലത്തെയും വലിയ താരം തന്നെ മലയാളം കണ്ട എക്കാലത്തെയും വലിയ റിലീസുമായി എത്തുകയാണ് ഈ വരുന്ന ഡിസംബർ പതിനാലിന്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.