Odiyan to get the biggest overseas release in the history of Mollywood;Movie to grace the screens in Ukraine and Germany too
മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിക്കാൻ ഒരുങ്ങുകയാണ് മോഹൻലാൽ ചിത്രമായ ഒടിയൻ. എന്നും മലയാള സിനിമയിൽ പുതിയ ചരിത്രങ്ങൾ ഉണ്ടാക്കിയിട്ടുള്ള നടൻ ആണ് മോഹൻലാൽ. മലയാള സിനിമയുടെ മാർക്കറ്റ് ഇന്ത്യയുടെ അതിർവരമ്പുകൾ ഭേദിച്ചതും ഗ്ലോബൽ മാർക്കറ്റിലേക്ക് മലയാള സിനിമ ഇറങ്ങി ചെന്നതും അത് വിപുലീകരിച്ചതും മോഹൻലാൽ ചിത്രങ്ങളിലൂടെയാണ്. അത് തന്നെയാണ് മോഹൻലാലിനെ മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ താരം ആക്കുന്നത്. ഇപ്പോഴിതാ ഒടിയൻ എന്ന മോഹൻലാൽ ചിത്രവും ഗ്ലോബൽ മാർക്കറ്റിന്റെ പുതിയ സാധ്യതകൾ മലയാള സിനിമയിലെത്തിക്കുകയാണ്. ഏറ്റവും കൂടുതൽ വിദേശ രാജ്യങ്ങളിൽ റിലീസ് ചെയ്യാൻ പോകുന്ന മലയാള ചിത്രമായി മാറാൻ ഒരുങ്ങുകയാണ് ഒടിയൻ.
ഉക്രൈനിൽ ഒടിയൻ റിലീസ് ചെയ്യും എന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ ഇന്നലെ അറിയിച്ചതിനു പിന്നാലെ ജർമനിയിലും ഒടിയൻ എത്തും എന്ന റിപ്പോർട്ടുകൾ ആണ് വരുന്നത്. ജർമ്മനിയിൽ ഫാൻസ് ഷോയുമായാണ് ഒടിയൻ എത്തുന്നത്. ഇതിനു പുറമെ പോളണ്ട്, ന്യൂസീലാൻഡ്, ഓസ്ട്രേലിയ, ജപ്പാൻ, ഗൾഫ് രാജ്യങ്ങൾ, യു എസ് എ, യു കെ, ഇറ്റലി എന്നിവടങ്ങിലും ഒടിയൻ എത്തും. മറ്റു യൂറോപ്യൻ രാജ്യങ്ങളിലും ഒപ്പം ആഫ്രിക്കൻ രാജ്യങ്ങളിലും ഒടിയൻ എത്തും എന്നാണ് സൂചന. ഇതിനു മുൻപ് ഏറ്റവും കൂടുതൽ വിദേശ രാജ്യങ്ങളിൽ റിലീസ് ചെയ്ത മലയാള ചിത്രം മോഹൻലാലിന്റെ തന്നെ പുലിമുരുകൻ ആയിരുന്നു. ഒടിയൻ എത്തുന്നത് മലയാള സിനിമയുടെ എക്കാലത്തെയും വലിയ ഓവർസീസ് റിലീസും മലയാള സിനിമയുടെ എക്കാലത്തെയും വലിയ ഇന്ത്യ റിലീസും ആയാണ്. വരുന്ന ഡിസംബർ പതിനാലിന് ആണ് ഈ ചിത്രം ലോകം മുഴുവൻ റിലീസ് ചെയ്യുന്നത്.
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ…
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയുടെ പിതാവായി കണക്കാക്കപ്പെടുന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെയുടെ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം…
This website uses cookies.