Odiyan to begin with Mammootty's Voice Over; Mega Star dubbed for this movie today
വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ എന്ന ബ്രഹ്മാണ്ഡ മോഹൻലാൽ ചിത്രം തുടങ്ങുന്നത് മമ്മൂട്ടിയുടെ വിവരണത്തോടെ. വർഷങ്ങൾക്കു മുൻപ് മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ പഴശ്ശി രാജ തുടങ്ങിയത് മോഹൻലാലിന്റെ ശബ്ദത്തിൽ ആണെങ്കിൽ ഇപ്പോൾ മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രത്തിൽ മമ്മൂട്ടി ആണ് കഥാ വിവരണം നടത്തുന്നത്. ഈ ചിത്രത്തിന് വേണ്ടി മമ്മൂട്ടി ഇന്ന് ഡബ്ബ് ചെയ്തു കഴിഞ്ഞു. മമ്മൂട്ടിയുമൊത്തു ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നുളള ചിത്രം സംവിധായകൻ ശ്രീകുമാർ മേനോൻ തന്നെ സോഷ്യൽ മീഡിയയിൽ പങ്കു വെക്കുകയും ചെയ്തു. മമ്മൂട്ടിയുടെ ഗംഭീര ശബ്ദത്തിൽ തന്നെ ഒടിയൻ തുടങ്ങാൻ സാധിക്കുന്നത് വലിയ ഭാഗ്യം ആണെന്നും ഒരു സ്വപ്നം കൂടി പൂവണിഞ്ഞു എന്നും ശ്രീകുമാർ മേനോൻ പറയുന്നു.
വരുന്ന ഡിസംബർ പതിനാലിന് ലോകം മുഴുവൻ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. ഹരികൃഷ്ണൻ രചന നിർവഹിച്ച ഈ ചിത്രത്തിൽ മഞ്ജു വാര്യർ, പ്രകാശ് രാജ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. നാളെയാണ് ഈ ചിത്രത്തിന്റെ സെൻസറിങ് നടക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അധികം വൈകാതെ തന്നെ ഒടിയന്റെ ഓഡിയോ ലോഞ്ചും ഉണ്ടാകും. മലയാള സിനിമ കണ്ട എക്കാലത്തെയും ഏറ്റവും വലിയ റിലീസ് ആയാവും ഈ ചിത്രം എത്തുക. ഇതിന്റെ തെലുങ്ക് ഡബ്ബിങ് വേർഷനും മലയാളത്തിനൊപ്പം തന്നെ റിലീസ് ചെയ്യും. ഫാൻസ് ഷോസിന്റെ എണ്ണത്തിൽ ഇപ്പോൾ തന്നെ റെക്കോർഡ് ഇട്ട ഈ ചിത്രം ഇന്ത്യയിൽ തന്നെ സിനിമാ പ്രേമികൾ ഏറ്റവും അധികം കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാമതും എത്തിയിരുന്നു.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം നരിവേട്ട റിലീസിന് ഒരുങ്ങുന്നു. മേയ് 23 ന് ആഗോള…
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
This website uses cookies.