പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് മോഹൻലാൽ ചിത്രമായ ഒടിയന്റെ ചിത്രീകരണം തുടങ്ങുകയാണ്. അതിനായി കഴിഞ്ഞ ദിവസം സംവിധായകൻ ശ്രീകുമാർ മേനോനും മറ്റു അണിയറ പ്രവർത്തകരും അടങ്ങുന്ന സംഘം ബനാറസ്സിലേക്കു പുറപ്പെട്ടു കഴിഞ്ഞു. ബനാറസ്സിൽ ഒരാഴ്ചയോളം ചിത്രീകരണമുള്ള ഈ ചിത്രം സെപ്റ്റംബർ ആദ്യ വാരം മുതൽ പാലക്കാട്ടേക്ക് ഷിഫ്റ്റ് ചെയ്യും. അവിടെ തേങ്കുറിശ്ശി എന്ന ഒരു ഗ്രാമം തന്നെ ഈ ചിത്രത്തിനായി നിർമ്മിക്കപ്പെടുകയാണ്. കലാ സംവിധായകൻ പ്രശാന്ത് മാധവിന്റെ നേതൃത്വത്തിലാണ് ഈ ജോലികൾ പുരോഗമിക്കുന്നത് .
ഏതാനും ദിവസത്തിനകം ഭൂട്ടാനിൽ ഒഴിവു ദിവസങ്ങൾ ചെലവഴിക്കാൻ പോയിരിക്കുന്ന മോഹൻലാലും ബനാറസ്സിലെത്തും. മോഹൻലാലിന് രണ്ടോ മൂന്നോ ദിവസത്തെ ചിത്രീകരണം മാത്രമാണ് ബനാറസ്സിൽ ഉള്ളതെന്നറിയുന്നു.
ഒടിയൻ മാണിക്യൻ എന്ന മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രം 15 വർഷങ്ങൾക്കു ശേഷം തേങ്കുറിശ്ശി ഗ്രാമത്തിൽ മടങ്ങിയെത്തുന്നതിനു മുൻപേ ഉള്ള ചില രംഗങ്ങൾ ആണ് ബനാറസ്സിൽ ചിത്രീകരിക്കുക എന്നാണ് സൂചനകൾ.
ജീവിച്ചിരിക്കുന്ന അവസാനത്തെ ഒടിയനാണ് മോഹൻലാൽ അവതരിപ്പിക്കുന്ന ഒടിയൻ മാണിക്യൻ എന്ന കഥാപാത്രം.മന്ത്ര തന്ത്രങ്ങളിൽ വിദഗ്ദ്ധരായ ഒടിയന്മാരുടെ വംശത്തിലെ അവസാന ഒടിയന്റെ കഥയാണ് ഈ ചിത്രം പറയുന്നത് 1950 മുതലുള്ള കാലത്തേ കഥയാണ് ഈ ചിത്രം പറയുന്നത്.
പ്രകാശ് രാജ് പ്രതിനായക വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ മഞ്ജു വാര്യർ ആണ് നായിക ആയെത്തുന്നത്. അതുപോലെ അങ്കമാലി ഡയറീസിലെ അപ്പാനി രവിയെ അവതരിപ്പിച്ച ശരത് കുമാർ, തമിഴ് നടൻ സത്യ രാജ് എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാണ് എന്നാണ് വിവരം.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണൻ ആണ്.
പീറ്റർ ഹെയ്‌ൻ സംഘട്ട സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന് ഷാജി കുമാർ ദൃശ്യങ്ങൾ ഒരുക്കുന്നു. എം ജയചന്ദ്രൻ ഈണമിട്ട 4 ഗാനങ്ങൾ ആണ് ചിത്രത്തിലുള്ളത്. ശ്രീകർ പ്രസാദ് എഡിറ്റിംഗ് നിർവഹിക്കുന്ന ഈ ചിത്രത്തിൽ ഏഴു കോടിയിൽ അധികം രൂപയുടെ വി എഫ് എക്സ് വർക്കുകൾ ആണ് ഉള്ളത്. മലയാള സിനിമയിലെ ഇന്നേ വരെയുള്ള ഏറ്റവും ചെലവ് കൂടിയ ചിത്രമായിരിക്കും ഒടിയൻ.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.