മോഹൻലാലിൻറെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ ഒടിയനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് മോഹൻലാൽ ആരാധകരും മലയാള സിനിമാ ലോകവും. മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങുന്ന ഒരു ഫാന്റസി ത്രില്ലെർ ആണ് ഒടിയൻ. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഇപ്പോൾ അതിന്റെ ചിത്രീകരണത്തിന്റെ അവസാന ഷെഡ്യൂളിൽ ആണ്. ഈ മാസം അവസാനം അല്ലെങ്കിൽ മെയ് ആദ്യ വാരം ഒടിയന്റെ ചിത്രീകരണം പൂർത്തിയാവും. നേരത്തെ വന്ന വിവരങ്ങൾ പ്രകാരം ഈ വർഷത്തെ പൂജ റിലീസ് ആയി ഒക്ടോബറിൽ ഒടിയൻ എത്തുമെന്നാണ് അറിഞ്ഞിരുന്നതെങ്കിലും ഇപ്പോൾ പുറത്തു വരുന്ന ചില റിപ്പോർട്ടുകൾ പ്രകാരം ഓണം റിലീസ് ആയാവും ഒടിയൻ എത്താൻ സാധ്യത. വമ്പൻ റിലീസ് പ്ലാൻ ചെയ്യുന്ന ഈ ചിത്രം മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസിന് ആവും സാക്ഷ്യം വഹിക്കുക.
അതേ സമയം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രമായ കായംകുളം കൊച്ചുണ്ണിയിൽ ഇത്തിക്കര പക്കി എന്ന കഥാപാത്രമായി മോഹൻലാൽ ഒരു അതിഥി വേഷം ചെയ്യുന്നുണ്ട്. അതിഥി വേഷം ആണെങ്കിലും മാസ്സ് ഫൈറ്റ് രംഗങ്ങൾ ഉൾപ്പെടെ ഒരു കിടിലൻ റോൾ ആണ് മോഹൻലാൽ ചെയ്യുന്നത്. ഇത്തിക്കര പക്കി ആയുള്ള മോഹൻലാലിൻറെ ലുക്കും സ്റ്റില്ലുകളും ഇപ്പോഴേ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഈ ചിത്രവും ഓണം റിലീസ് ആയാണ് പ്ലാൻ ചെയ്തിരുന്നത്. എന്നാൽ അവസാന ഷെഡ്യൂൾ ഷൂട്ടിങ്ങിനിടെ ഉണ്ടായ ചില സാങ്കേതിക കാരണങ്ങൾ മൂലം കായംകുളം കൊച്ചുണ്ണി പൂജ സമയത്തേക്ക് റിലീസ് മാറ്റിയതായാണ് വിവരം. അങ്ങനെയെങ്കിൽ ഒടിയൻ ഓണത്തിന് എത്തുമെന്നുറപ്പാണ്. ഏതായാലും ഒടിയൻ മാണിക്യനെയും ഇത്തിക്കര പക്കിയെയും കാണാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് മലയാള സിനിമാ ലോകവും പ്രേക്ഷകരും.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.