പുലിമുരുകന് ഒരുക്കിയ ദൃശ്യ വിസ്മയം ഇന്ത്യന്‍ സിനിമ ലോകത്തെ വരെ ഞെട്ടിച്ചതാണ്. കടുവയ്ക്കൊപ്പമുള്ള മോഹന്‍ലാലിന്‍റെ ആക്ഷന്‍ രംഗങ്ങള്‍ ഒക്കെ ചങ്കിടിപ്പോടെയാണ് പ്രേക്ഷകര്‍ കണ്ടിരുന്നത്. പീറ്റര്‍ ഹെയിന്‍ ആയിരുന്നു ആ വിസ്മയിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത്. മോഹന്‍ലാലിനെ പോലെ ഇത്രയും ഡെഡിക്കേഷന്‍ ഉള്ള ഒരു നടനെ താന്‍ ഇതുവരെ കണ്ടിട്ടില്ല എന്നായിരുന്നു പുലിമുരുകന് ആക്ഷന്‍ ഒരുക്കിയ ശേഷം പീറ്റര്‍ ഹെയിന്‍ പറഞ്ഞത്.
വീണ്ടും മോഹന്‍ലാലും പീറ്റര്‍ ഹെയിനും ഒന്നിക്കുകയാണ്. മലയാളത്തിലെ ബിഗ് ബഡ്ജറ്റ് ചിത്രമായ ഒടിയനിലൂടെ. 30 കോടിയില്‍ അധികമാണ് പരസ്യ സംവിധായകനായ ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ഒടിയന്‍റെ നിര്‍മ്മാണ ചിലവ്.
പുലിമുരുകനിലെ കടുവയുമായുള്ള രംഗങ്ങള്‍ പോലെ ഒടിയനിലും വന്യ മൃഗങ്ങള്‍ ഉണ്ടെന്നാണ് സിനിമ മേഖലയില്‍ നിന്നുമുള്ള വാര്‍ത്തകള്‍. പീറ്റര്‍ ഹെയിന്‍റെ സാമീപ്യവും മോഹന്‍ലാല്‍ എന്ന നടന്‍റെ പ്രകടനങ്ങളും ഒടിയന് മികവേകുമെന്ന് ഉറപ്പ്.
മലയാളത്തിലെയും അന്യ ഭാഷകളിലെയും ഒട്ടേറെ താരങ്ങള്‍ ഒടിയനില്‍ എത്തുന്നുണ്ട്. തമിഴ് നടന്‍ സത്യരാജ് ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ഒടിയന്‍റെ ആദ്യഘട്ട ചിത്രീകരണം ഈ 24ന് വാരണാസിയില്‍ ആരംഭിക്കും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.