സൂപ്പര് സ്റ്റാര് മോഹന്ലാലിനെ നായകനാക്കി പ്രശസ്ഥ പരസ്യ സംവിധായകനായ വി.എ ശ്രീകുമാര് മേനോന് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ഒടിയന് ഷൂട്ടിങ്ങ് ആരംഭിച്ചു. ഒടിയനായി മോഹന്ലാല് അഭിനയിച്ചു തുടങ്ങി.
20 വയസ്സ് മുതല് 50 വയസ്സ് വരെയുള്ള ഒടിയന്റെ വേഷത്തിലാണ് മോഹന്ലാല് ഈ ചിത്രത്തില് എത്തുക. പ്രായമായ ഒടിയന്റെ ഭാഗങ്ങളാണ് ഇപ്പോള് ചിത്രീകരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരങ്ങള്.
ബനാറസില് നടക്കുന്ന ചിത്രീകരണത്തില് കഴിഞ്ഞ ദിവസമാണ് മോഹന്ലാല് ജോയിന് ചെയ്തത്. തമിഴ് താരം സത്യരാജ് ചിത്രത്തില് ഒരു പ്രധാന വേഷത്തില് എത്തുന്നു. ബാഹുബലിയ്ക്ക് ശേഷം സത്യരാജിന് ലഭിക്കുന്ന മികച്ച വേഷത്തില് ഒന്നാകും ഒടിയനിലേത് എന്നാണ് പറയപ്പെടുന്നത്.
ആഗതന്, ലൈല ഓ ലൈല എന്നീ മലയാള സിനിമകളില് സത്യരാജ് മുന്നേ അഭിനയിച്ചിട്ടുണ്ട്. ലൈല ഓ ലൈലയില് മോഹന്ലാല് തന്നെയായിരുന്നു നായകനായി എത്തിയത്.
30 കോടിയോളമാണ് ഒടിയന്റെ ചിലവ് പ്രതീക്ഷിക്കുന്നത്. ആശീര്വാദ് സിനിമാസിന്റെ ബാനറില് ആന്റണി പെരുമ്പാവൂര് ആണ് ചിത്രം നിര്മ്മിക്കുന്നത്. മഞ്ജു വാര്യര് ആണ് ചിത്രത്തില് നായികയായി എത്തുന്നത്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.