30 കോടിയോളം ബഡ്ജറ്റില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ ഷൂട്ടിങ്ങ് ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിലെ മോഹന്‍ലാലിന്‍റെ പുതിയ ലുക്ക് കഴിഞ്ഞ ദിവസം ഡെല്‍ഹി ടൈംസ് പുറത്തു വിട്ടിരുന്നു. കാവി വേഷം ധരിച്ച് മുടി നീട്ടി വളര്‍ത്തിയ മോഹന്‍ലാലിന്‍റെ ഗെറ്റപ്പ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.
ഗംഗയുടെ തീരത്താണ് ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് നടന്നു കൊണ്ടിരിക്കുന്നത്. പ്രായമായ ഒടിയന്‍റെ ഭാഗമാണ് ഇവിടെ ചിത്രീകരിക്കുന്നത്.
ഒടിയന്‍ മാണിക്ക്യന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്. മാണിക്ക്യന്‍റെ 20 വയസ്സ് മുതല്‍ 50 വയസ്സ് വരെയുള്ള കാലഘട്ടമാണ് ഈ ചിത്രത്തില്‍ പറയുന്നത്.
5 ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ എത്തുന്നത്. മോഹന്‍ലാലിന്‍റെ മറ്റൊരു ഗെറ്റപ്പ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററായി അണിയറ പ്രവര്‍ത്തകര്‍ ഇറക്കിയിരുന്നു.
മെലിഞ്ഞു ക്ലീന്‍ ഷേവ് ആയ മണിയന്‍റെ ഗെറ്റപ്പായിരുന്നു അത്. മോഹന്‍ലാലിന്‍റെ മറ്റ് ഗെറ്റപ്പുകള്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്.
ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പരസ്യ രംഗത്ത് ശ്രദ്ധേയനായ വിഎ ശ്രീകുമാര്‍ മേനോന്‍ ആണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.