കേരളം ഇപ്പോൾ കാത്തിരിക്കുന്ന രണ്ടു ബ്രഹ്മാണ്ഡ ചിത്രങ്ങൾ ആണ് ഒടിയൻ എന്ന മോഹൻലാൽ ചിത്രവും കായംകുളം കൊച്ചുണ്ണി എന്ന നിവിൻ പോളി- മോഹൻലാൽ ചിത്രവും. റോഷൻ ആൻഡ്രൂസ് ഒരുക്കിയ കായംകുളം കൊച്ചുണ്ണി ഓണം റിലീസ് ആയി എത്തുകയാണ്. ഇതിൽ നിവിൻ പോളി നായക വേഷത്തിൽ എത്തുമ്പോൾ ഏകദേശം അര മണിക്കൂറോളം വരുന്ന അതിഥി വേഷത്തിൽ ഇത്തിക്കര പക്കി ആയാണ് മോഹൻലാൽ എത്തുന്നത്. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ ആവട്ടെ മോഹൻലാലിന്റെ കരിയറിലെയും മലയാള സിനിമയിലെയും ഏറ്റവും വലിയ ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ മാസത്തിൽ ആണ് ഒടിയൻ റിലീസ് ചെയ്യുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത് ഈ രണ്ടു ചിത്രങ്ങളും ഇതിലെ മോഹൻലാലിൻറെ സ്റ്റില്ലുകളും ആണെന്ന് പറഞ്ഞാലും അത് അതിശയോക്തി ആവില്ല. മോഹൻലാലിൻറെ കലിപ്പൻ സ്റ്റില്ലുകൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
ഒടിയൻ മാണിക്യൻ എന്ന കഥാപാത്രമായും ഇത്തിക്കര പക്കി ആയും വിസ്മയിപ്പിക്കുന്ന അഭിനയ മുഹൂർത്തങ്ങൾ ആണ് മോഹൻലാൽ കാഴ്ച വെച്ചിരിക്കുന്നത് എന്നാണ് ഇരുചിത്രങ്ങളുടെയും അണിയറ പ്രവർത്തകർ പൂർണ്ണ വിശ്വാസത്തോടെ തന്നെ പറയുന്നത്. ഒരേ സമയം മാസും ക്ലാസും ചേർന്ന ഒരു കമ്പ്ലീറ്റ് ആക്ടർ ഷോ തന്നെയായിരിക്കും പക്കി എന്ന കഥാപാത്രവും ഒടിയൻ മാണിക്യൻ എന്ന കഥാപാത്രവും പ്രേക്ഷകർക്ക് സമ്മാനിക്കുക. പുറത്തു വന്ന സ്റ്റിലുകളിൽ പോലും ദൃശ്യമാകുന്ന അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ കണ്ണിലെ തീപ്പൊരി തീയേറ്ററുകളിൽ ആരാധകരെയും സിനിമാ പ്രേമികളെയും ത്രസിപ്പിക്കും എന്നുറപ്പാണ്. കണ്ണുകൾ കൊണ്ട് പോലും തന്റെ വികാര വിചാരങ്ങൾ പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കാനുള്ള കഴിവുള്ള ഇന്ത്യൻ സിനിമയിലെ തന്നെ അപൂർവം നടന്മാരിൽ ഒരാളായ മോഹൻലാൽ അത്തരം രണ്ടു മെഗാ മാസ്സ് കഥാപാത്രങ്ങളുമായി ആണ് തുടർച്ചയായി എത്തുന്നത് എന്നതാണ് ഓരോ പ്രേക്ഷകരെയും ആവേശം കൊള്ളിക്കുന്നതു.
മലയാള സിനിമയിലെ പ്രഗത്ഭനായ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം നരിവേട്ട റിലീസിന് ഒരുങ്ങുന്നു. മേയ് 23 ന് ആഗോള…
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
This website uses cookies.