കേരളം കാത്തിരിക്കുന്ന ഒടിയൻ മാണിക്യൻ നമ്മുക്ക് മുന്നിൽ എത്താൻ ഇനി ആഴ്ചകൾ മാത്രം. മലയാള സിനിമയുടെ തമ്പുരാനായ മോഹൻലാൽ നായകനായ ഈ ബ്രഹ്മാണ്ഡ ചിത്രം വരുന്ന ഡിസംബർ പതിനാലിന് റിലീസ് ചെയ്യാൻ പോവുകയാണ്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസ് ആയി എത്താൻ പോകുന്ന ഈ ചിത്രം ഇപ്പോൾ പ്രമോഷന്റെ പുത്തൻ തലങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. ഒടിയൻ പ്രതിമകൾ ഇറക്കിയുള്ള പ്രമോഷൻ കേരളത്തിൽ വമ്പൻ ഹിറ്റായി മാറിയിരുന്നു. അതിനു പുറകെ വന്ന ഒടിയൻ മൊബൈൽ ആപ്പ്ളിക്കേഷനും മലയാള സിനിമയിൽ പുതിയ ചരിത്രം കുറിച്ചു. ഇപ്പോഴിതാ മലയാള സിനിമയിൽ ആദ്യമായി അതിനൂതനമായ ഒരു പ്രമോഷൻ തന്ത്രവുമായി വന്നിരിക്കുകയാണ് ഒടിയൻ ടീം.
ഫോർ ജി മൊബൈൽ സിമ്മിലും ഒടിയൻ പോസ്റ്ററുകൾ പ്രിന്റ് ചെയ്തുള്ള പ്രമോഷൻ തന്ത്രം ആണത്. എയർടെൽ ഫോർ ജി നെറ്റ് വർക്കുമായി ചേർന്നാണ് ഒടിയൻ ടീം ഈ പ്രമോഷൻ തന്ത്രവുമായി മുന്നോട്ടു വന്നിരിക്കുന്നത്. എയർടെൽ പുറത്തിറക്കുന്ന പുതിയ സ്മാർട്ട് ഫോൺ ഫോർ ജി സിമ്മിൽ നമ്മുക്ക് കാണാം ഒടിയൻ ചിത്രത്തിന്റെ പോസ്റ്റർ. ഈ സിമ്മിന്റെ ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു. വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് ഹരികൃഷ്ണനും നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ആണ്. മഞ്ജു വാര്യർ നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിലെ വില്ലൻ ആയി എത്തുന്നത് പ്രകാശ് രാജ് ആണ്. പീറ്റർ ഹെയ്‌ൻ ആണ് ഈ ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.