മലയാള സിനിമാ പ്രേമികൾ ഇന്ന് ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനായ ഒടിയൻ. വമ്പൻ ബഡ്ജറ്റിൽ നിർമ്മിക്കുന്ന ഈ ചിത്രം ഇപ്പോൾ അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിൽ ആണ്. ദേശീയ പുരസ്‌കാര ജേതാവ് വി ഹരികൃഷ്ണൻ രചന നിർവഹിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വി എ ശ്രീകുമാർ മേനോനും ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ആണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വമ്പൻ ഫ്ലെക്സുകൾ കേരളത്തിൽ ഉയർന്നു തുടങ്ങി കഴിഞ്ഞു. വരുന്ന ഒക്ടോബർ മാസത്തിൽ പൂജ റീലീസ് ആയാണ് ഒടിയൻ എത്തുക എങ്കിലും ഇപ്പോഴേ മലയാളികളുടെ ഇടയിൽ ഈ ചിത്രം സംസാര വിഷയമായി കഴിഞ്ഞു.
മഞ്ജു വാര്യർ നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിലെ വില്ലൻ പ്രകാശ് രാജ് ആണ്. ബോളിവുഡ് നടൻ മനോജ് ജോഷി, സിദ്ദിഖ്, ഇന്നസെന്റ്, നരേൻ, കൈലാസ്, നന്ദു, സന അൽത്താഫ് എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാണ്.
ഈ ചിത്രത്തിനു വേണ്ടി മോഹൻലാൽ നടത്തിയ മേക് ഓവർ ഓൾ ഇന്ത്യാ തലത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. പീറ്റർ ഹെയ്ൻ ഒരുക്കുന്ന വമ്പൻ സംഘട്ടന രംഗങ്ങൾ ഉള്ള ഒടിയനിൽ പശ്ചാത്തല സംഗീതം നൽകുന്നത് വിക്രം വേദയിലൂടെ പ്രശസ്തനായ സാം സി എസ് ആണ്. എം ജയചന്ദ്രൻ ഗാനങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് ഷാജി കുമാർ ആണ്. മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ റീലീസ് ആയാണ് ഒടിയൻ എത്താൻ പോകുന്നത്. ചിത്രത്തിന്റെ, ട്രയ്ലർ, പാട്ടുകൾ എന്നിവയൊന്നും വരാതെ തന്നെ മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ഹൈപ്പ് ആണ് ഈ ചിത്രം നേടിയിരിക്കുന്നത് എന്നു പറയാതെ വയ്യ.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.