Odiyan Director VA Shrikumar Menon Got Injured In An Accident At Mumbai Airport
മലയാള സിനിമാ പ്രേമികൾ ഏറ്റവും ആകാംഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമാണ് മലയാളത്തിന്റെ താര ചക്രവർത്തി മോഹൻലാൽ നായകനായ ഒടിയൻ എന്ന ചിത്രം. നവാഗതനായ വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണനും നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ആണ്. ചിത്രത്തിന്റെ പ്രമോഷൻ ജോലികളും അവസാന ഘട്ട മിനുക്കു പണികളും നടക്കുകയാണ് ഇപ്പോൾ. അതിനിടയിലാണ് സംവിധായകൻ ശ്രീകുമാർ മേനോന് ഒരു അപകടം സംഭവിച്ചു എന്ന വാർത്ത പുറത്തു വരുന്നത്. കഴിഞ്ഞ ദിവസം മുംബൈ എയർ പോർട്ടിൽ വെച്ചാണ് അദ്ദേഹത്തിന് അപകടം സംഭവിക്കിക്കുന്നതു. എയർ പോർട്ടിലെ എസ്കലേറ്ററിൽ നിന്ന് വീണ അദ്ദേഹത്തിന്റെ താടിയെല്ലിനാണ് പൊട്ടൽ ഉള്ളത്.
അപകടത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍എത്തിച്ച അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മള്‍ട്ടിപ്പിള്‍ ഫ്രാക്ചറുകള്‍ സംഭവിച്ചതിനാല്‍ നാളെ ഇംപ്ലാന്റ് ശസ്ത്രക്രിയക്കും അദ്ദേഹത്തെ വിധേയനാക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഒടിയന്റെ ജോലികൾ അവസാന ഘട്ടത്തിൽ എത്തി നിൽക്കെ ശ്രീകുമാർ മേനോന് സംഭവിച്ച ഈ അപകടം ചിത്രത്തിന്റെ റിലീസിനെ ബാധിക്കുമോ എന്ന ആശങ്കയും സിനിമാ പ്രേമികൾ പങ്കു വെക്കുന്നുണ്ട്. ഇന്നലെ റിലീസ് ചെയ്ത ഒടിയനിലെ ആദ്യ ഗാനത്തിന്റെ ലിറിക് വീഡിയോ ഇപ്പോൾ ട്രെൻഡിങ് ആണ്. ഇതിനോടകം തന്നെ ഈ വർഷത്തെ മലയാളത്തിലെ സൂപ്പർ ഹിറ്റ് ഗാനങ്ങളിൽ ഒന്നായി ആ ഗാനം മാറി കഴിഞ്ഞു. ഡിസംബർ പതിനാലിന് ആണ് ഒടിയൻ റിലീസ് ചെയ്യുക. ഏതായാലും ശ്രീകുമാർ മേനോൻ വേഗം സുഖം പ്രാപിക്കും എന്നും ഒടിയൻ റിലീസ് മാറില്ല എന്നുമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള്‍ കീഴടക്കാൻ…
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയുടെ പിതാവായി കണക്കാക്കപ്പെടുന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെയുടെ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം…
This website uses cookies.