[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

റെക്കോർഡുകൾ തകർത്തുകൊണ്ട് ഒടിയൻ വരവറിയിക്കുന്നു; ഹിന്ദി ഡബ്ബിങ് റൈറ്റ്സിൽ മലയാള സിനിമയിൽ പുതിയ റെക്കോർഡ്..!

മലയാള സിനിമയുടെ ബോക്സ് ഓഫീസ് റെക്കോർഡ് ആണെങ്കിലും തിയേറ്റർ റൺ റെക്കോർഡ് ആണെങ്കിലും ഇനി സാറ്റലൈറ്റ് മുതൽ തുടങ്ങുന്ന നോൺ- തീയേറ്ററിക്കൽ റെക്കോർഡുകൾ ആണെങ്കിലും, അതിന്റെയെല്ലാം മുകളിൽ ഉള്ള ഒരേ ഒരു പേര് മോഹൻലാൽ എന്ന് ആണ്. മലയാള സിനിയിലെ കഴിഞ്ഞ നാൽപ്പതു വർഷത്തെ മുഴുവൻ റെക്കോർഡുകളും പരിശോധിച്ചാൽ അതിൽ തൊണ്ണൂറു ശതമാനത്തോളം ഈ താര ചക്രവർത്തിയുടെ പേരിൽ തന്നെ ആയിരിക്കും. ഇപ്പോഴിതാ ഈ വർഷം ഒക്ടോബറിൽ റിലീസ് ചെയ്യാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രമായ ഒടിയൻ മലയാള സിനിമയിൽ പുതിയ റെക്കോർഡുകൾ റിലീസിന് രണ്ടര മാസം മുൻപേ സൃഷ്ടിച്ചു കഴിഞ്ഞു. മലയാള സിനിമയിലെ ഏറ്റവും ഉയർന്ന ഹിന്ദി ഡബ്ബിങ്+ സാറ്റലൈറ്റ് റൈറ്റ്‌സ് ഒടിയൻ സ്വന്തമാക്കി കഴിഞ്ഞു.

3 കോടി 25 ലക്ഷം രൂപ ഹിന്ദി ഡബ്ബിങ്+ സാറ്റലൈറ്റ് റൈറ്റ്‌സ് ആയി നേടിയ ഒടിയൻ തകർത്തത് പതിവ് പോലെ മറ്റൊരു മോഹൻലാൽ ചിത്രത്തിന്റെ തന്നെ റെക്കോർഡ് ആണ്. 3 കോടി രൂപ ഹിന്ദി ഡബ്ബിങ്+ സാറ്റലൈറ്റ് റൈറ്റ്‌സ് നേടിയ വില്ലൻ എന്ന മോഹൻലാൽ- ബി ഉണ്ണികൃഷ്ണൻ ചിത്രമായിരുന്നു കഴിഞ്ഞ വർഷം മുതൽ ഈ ലിസ്റ്റിൽ ഒന്നാമൻ. മമ്മൂട്ടിയുടെ മാസ്റ്റർപീസ് 1 കോടി 25 ലക്ഷം രൂപയുമായി മൂന്നാം സ്ഥാനത്തും പൃഥ്വിരാജിന്റെ ടിയാൻ ഒരു കോടി രൂപയുമായി നാലാം സ്ഥാനത്തുമാണ്. ഒടിയൻ യു എ ഇ /ജി സി സി റൈറ്റ്‌സും മലയാളത്തിലെ റെക്കോർഡ് തുകക്ക് ആണ് വിറ്റു പോയിരിക്കുന്നത് എന്നാണ് സൂചന. ആ തുകയുടെ വിവരങ്ങൾ ഔദ്യോഗികമായി തന്നെ ലഭിക്കുമ്പോൾ പ്രസിദ്ധീകരിക്കുന്നതാണ്. ഏതായാലും വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത് , ആശീർവാദ് സിനിമാസ് നിർമ്മിച്ച ഈ ചിത്രം മലയാള സിനിമയിലെ പുതിയ ചരിത്രം ആവുമെന്നുറപ്പ്.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

6 hours ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.