Odiyan Movie
മലയാള സിനിമയുടെ ബോക്സ് ഓഫീസ് റെക്കോർഡ് ആണെങ്കിലും തിയേറ്റർ റൺ റെക്കോർഡ് ആണെങ്കിലും ഇനി സാറ്റലൈറ്റ് മുതൽ തുടങ്ങുന്ന നോൺ- തീയേറ്ററിക്കൽ റെക്കോർഡുകൾ ആണെങ്കിലും, അതിന്റെയെല്ലാം മുകളിൽ ഉള്ള ഒരേ ഒരു പേര് മോഹൻലാൽ എന്ന് ആണ്. മലയാള സിനിയിലെ കഴിഞ്ഞ നാൽപ്പതു വർഷത്തെ മുഴുവൻ റെക്കോർഡുകളും പരിശോധിച്ചാൽ അതിൽ തൊണ്ണൂറു ശതമാനത്തോളം ഈ താര ചക്രവർത്തിയുടെ പേരിൽ തന്നെ ആയിരിക്കും. ഇപ്പോഴിതാ ഈ വർഷം ഒക്ടോബറിൽ റിലീസ് ചെയ്യാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രമായ ഒടിയൻ മലയാള സിനിമയിൽ പുതിയ റെക്കോർഡുകൾ റിലീസിന് രണ്ടര മാസം മുൻപേ സൃഷ്ടിച്ചു കഴിഞ്ഞു. മലയാള സിനിമയിലെ ഏറ്റവും ഉയർന്ന ഹിന്ദി ഡബ്ബിങ്+ സാറ്റലൈറ്റ് റൈറ്റ്‌സ് ഒടിയൻ സ്വന്തമാക്കി കഴിഞ്ഞു.
3 കോടി 25 ലക്ഷം രൂപ ഹിന്ദി ഡബ്ബിങ്+ സാറ്റലൈറ്റ് റൈറ്റ്‌സ് ആയി നേടിയ ഒടിയൻ തകർത്തത് പതിവ് പോലെ മറ്റൊരു മോഹൻലാൽ ചിത്രത്തിന്റെ തന്നെ റെക്കോർഡ് ആണ്. 3 കോടി രൂപ ഹിന്ദി ഡബ്ബിങ്+ സാറ്റലൈറ്റ് റൈറ്റ്‌സ് നേടിയ വില്ലൻ എന്ന മോഹൻലാൽ- ബി ഉണ്ണികൃഷ്ണൻ ചിത്രമായിരുന്നു കഴിഞ്ഞ വർഷം മുതൽ ഈ ലിസ്റ്റിൽ ഒന്നാമൻ. മമ്മൂട്ടിയുടെ മാസ്റ്റർപീസ് 1 കോടി 25 ലക്ഷം രൂപയുമായി മൂന്നാം സ്ഥാനത്തും പൃഥ്വിരാജിന്റെ ടിയാൻ ഒരു കോടി രൂപയുമായി നാലാം സ്ഥാനത്തുമാണ്. ഒടിയൻ യു എ ഇ /ജി സി സി റൈറ്റ്‌സും മലയാളത്തിലെ റെക്കോർഡ് തുകക്ക് ആണ് വിറ്റു പോയിരിക്കുന്നത് എന്നാണ് സൂചന. ആ തുകയുടെ വിവരങ്ങൾ ഔദ്യോഗികമായി തന്നെ ലഭിക്കുമ്പോൾ പ്രസിദ്ധീകരിക്കുന്നതാണ്. ഏതായാലും വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത് , ആശീർവാദ് സിനിമാസ് നിർമ്മിച്ച ഈ ചിത്രം മലയാള സിനിമയിലെ പുതിയ ചരിത്രം ആവുമെന്നുറപ്പ്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.