മലയാള സിനിമയിൽ മോഹൻലാൽ എന്ന മഹാനടൻ ഒരു പുതിയ ചരിത്രം കൂടി രചിച്ചു കഴിഞ്ഞു. മലയാളത്തിലെ സകല ബോക്സ് ഓഫീസ് റെക്കോർഡുകളും കൈവശമുള്ള ഈ താര ചക്രവർത്തിയുടെ ഇനി വരാൻ പോകുന്ന റിലീസ് ആയ ഒടിയൻ എന്ന ഫാന്റസി ത്രില്ലർ റിലീസ് ചെയ്യാൻ ഇനിയും ഇരുപത്തിനാലു ദിവസത്തോളം ബാക്കി നിൽക്കെ മലയാള സിനിമയിൽ എത്തിച്ചിരിക്കുന്നത് പുതിയ ഒരു റെക്കോർഡ് ആണ്. ഇന്ത്യൻ സിനിമാ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ഐ എം ഡി ബി ലിസ്റ്റിൽ ഒന്നാമത് എത്തിയിരിക്കുകയാണ് ഒടിയൻ. ഇന്നലെ വരെ നാലാമത് ആയിരുന്ന ഒടിയൻ ഇന്ന് ഉച്ച ആയപ്പോഴേക്കും ബ്രഹ്മാണ്ഡ ചിത്രമായ 2.0നെയും പിന്തള്ളി ഒന്നാം സ്ഥാനത്തു എത്തി കഴിഞ്ഞു.
ബോളിവുഡ് ബിഗ് ബജറ്റ് ചിത്രമായ ഷാരൂഖ് ഖാന്റെ സീറോ, കന്നഡ സിനിമയിലെ ബ്രഹ്മാണ്ഡ ബഹുഭാഷാ ചിത്രമായ കെ ജി എഫ് എന്നിവയെല്ലാം ഒടിയൻ നടത്തിയ പടയോട്ടത്തിൽ പിന്നിലായി. ആദ്യമായാണ് ഒരു മലയാള ചിത്രം ഈ ലിസ്റ്റിലെ ആദ്യ പത്തിൽ വരുന്നത് എന്നിരിക്കെ ഒരു മലയാള ചിത്രം ഈ ലിസ്റ്റിൽ ഒന്നാമത് എത്തുക എന്നത് അത്ഭുതകരമായ കാര്യമാണ്. ഒടിയൻ എന്ന ചിത്രത്തിൽ ഉള്ള പ്രേക്ഷക പ്രതീക്ഷയും മോഹൻലാൽ എന്ന നടന്റെ വിസ്മയിപ്പിക്കുന്ന താരമൂല്യവും പോപ്പുലാരിറ്റിയുമാണ് ഇത് നമ്മുക്ക് കാണിച്ചു തരുന്നത്. വരുന്ന ഡിസംബർ പതിനാലിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ഒരു ടിക്കറ്റ് ലഭിക്കാൻ കേരളത്തിൽ ആരാധകരും സിനിമാ പ്രേമികളും ഇപ്പോഴേ നെട്ടോട്ടമോടുകയാണ്. വി എ ശ്രീകുമാർ മേനോൻ ആണ് ഒടിയൻ സംവിധാനം ചെയ്തിരിക്കുന്നത്.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.