മലയാളത്തിലെ ഒട്ടുമിക്ക ബോക്സ് ഓഫീസ് റെക്കോർഡുകളും കൈവശം വെച്ചിട്ടുള്ള മോഹൻലാൽ ഒരു പുതിയ ചരിത്രം കൂടി മലയാള സിനിമയിൽ രചിച്ചു കഴിഞ്ഞു. കേരളത്തിൽ ഒരു ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും കൂടുതൽ ഫാൻസ് ഷോസ് എന്ന റെക്കോർഡ് ഇനി മുതൽ മലയാളത്തിന്റെ ഈ താര ചക്രവർത്തിയുടെ ഒടിയൻ എന്ന ചിത്രത്തിന് സ്വന്തം. 278 ഫാൻസ് ഷോകൾ കേരളത്തിൽ കളിച്ച ദളപതി വിജയ്‌യുടെ സർക്കാർ എന്ന ചിത്രത്തിന്റെ റെക്കോർഡ് ആണ് ഒടിയൻ പുഷ്പം പോലെ തകർത്തത്. ഒടിയൻ റിലീസ് ചെയ്യാൻ ഇനിയും ഒരു മാസത്തിനു മുകളിൽ ബാക്കി നിൽക്കെ 320 ഫാൻസ് ഷോസ് ആണ് ഇതിനോടകം ഉറപ്പിച്ചത്. ഇതിൽ ഭൂരിഭാഗവും മുഴുവനായി സോൾഡ് ഔട്ട് ആയി കഴിഞ്ഞു. റിലീസ് ചെയ്യാൻ ഒരു മാസം കൂടി ഉണ്ടെന്നിരിക്കെ ഒടിയൻ ഫാൻസ് ഷോസിന്റെ എണ്ണം 400 എത്തുമെന്നാണ് സൂചന.
കേരളത്തിൽ മാത്രമല്ല, പോളണ്ട്, ഇറ്റലി, ഗോവ, ബാഗ്ലൂർ എന്നിവിടങ്ങളിലും ഒടിയൻ ഫാൻ ഷോസ് ഉണ്ടാകും. ഗൾഫിലും വമ്പൻ തയ്യാറെടുപ്പുകളാണ് ഒടിയൻ ഫാൻ ഷോസിനു വേണ്ടി നടക്കുന്നത്. രാവിലെ ഏഴു മണി മുതൽ ആണ് ഫാൻ ഷോസിനു അനുവാദം കൊടുക്കുകയുള്ളു എന്ന ഒരു റിപ്പോർട്ട് നേരത്തെ വന്നിരുന്നു. എങ്കിലും ആരാധകരുടെ ആവശ്യ പ്രകാരം വെളുപ്പിന് അഞ്ചു മണി മുതൽ ഫാൻ ഷോസ് വെക്കാനുള്ള അനുവാദം കൊടുത്താൽ ഫാൻ ഷോകളുടെ എണ്ണം ഞെട്ടിപ്പിക്കുന്ന സംഘ്യയിൽ ആവും എത്തി നിൽക്കുക. കേരളത്തിലെ അഞ്ഞൂറിൽ പരം സ്‌ക്രീനുകളിൽ ഡിസംബർ പതിനാലിന് ആണ് ഈ ചിത്രം റിലീസ് ചെയ്യുക. ലോകമെമ്പാടും അതേ ദിവസം തന്നെ ഒടിയൻ എത്തുകയും ചെയ്യും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.