താര ചക്രവർത്തി മോഹൻലാലിന്റെ ഒടിയൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് അടുത്ത് വരികയാണ്. വരുന്ന ഡിസംബർ പതിനാലിന് ആണ് ഈ ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. ഇപ്പോൾ ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കുന്നതിന്റെ അവസാന ഘട്ടത്തിൽ ആണ് പ്രശസ്ത സംഗീത സംവിധായകനായ സാം സി എസ്. വിക്രം വേദ എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തനായ സാം സി എസ് ഒരുക്കിയ ഒടിയൻ തീം മ്യൂസിക് ഇപ്പോൾ തന്നെ ടീസർ , ട്രൈലെർ എന്നിവയിലൂടെ ഹിറ്റായി കഴിഞ്ഞു. അദ്ദേഹം ഇപ്പോൾ സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്ത ഒരു പോസ്റ്റ് വൈറൽ ആയിരിക്കുകയാണ്.
ഒടിയന്റെ ക്ലൈമാക്സ് ബിജിഎം ആണ് താൻ ഇനി ചെയ്യാൻ പോകുന്നത് എന്നും മരണ മാസ്സ് ക്ലൈമാക്സ് ആണ് ഒടിയൻ ടീം ഒരുക്കിയിരിക്കുന്നതെന്നും സാം സി എസ് പറയുന്നു. ആ ക്ലൈമാക്സിനു സംഗീതം ഒരുക്കാൻ താൻ ഏറെ ആവേശഭരിതൻ ആണെന്നും സാം പറയുന്നു. മോഹൻലാൽ ആരാധകരെ ത്രസിപ്പിക്കുന്ന ക്ലൈമാക്സ് ആയിരിക്കും ഒടിയൻ ഒരുക്കുന്നത് എന്നാണ് സാം പറയുന്നത്. എം ജയചന്ദ്രൻ ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണനും നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ആണ്. മോഹൻലാലിനൊപ്പം പ്രകാശ് രാജ്, മഞ്ജു വാര്യർ എന്നിവരും അഭിനയിക്കുന്ന ഈ ഫാന്റസി ത്രില്ലറിന് സംഘട്ടന സംവിധാനം നിർവഹിച്ചിരിക്കുന്നത് പീറ്റർ ഹെയ്‌ൻ ആണ്. ഒടിയന്റെ തെലുഗ് വേർഷനും മലയാള വേർഷനൊപ്പം തന്നെ റിലീസ് ചെയ്യും.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.