പ്രേക്ഷകരുടെ മികച്ച പിന്തുണയുമായി അനിൽ രാധാകൃഷ്ണൻ മേനോന്റെ കുഞ്ചാക്കോ ബോബൻ ചിത്രം ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ് മുന്നേറുകയാണ്. റിലീസ് ദിനം മുതൽ മികച്ച അഭിപ്രായം നേടിയെടുത്ത ഈ ചിത്രം അഭിനേതാക്കളുടെ മിന്നുന്ന പ്രകടനം കൊണ്ടും ശ്രദ്ധ നേടുകയാണ്. നൈല ഉഷയാണ് അങ്ങനെ കയ്യടി നേടുന്ന ഒരു താരം. വളരെ ശ്കതമായ ഒരു സ്ത്രീ കഥാപാത്രത്തെയാണ് നൈല ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. എഫിമോൾ എന്ന് പേരുള്ള ഈ കഥാപാത്രം കിടപ്പിലായ അച്ഛനെ നോക്കുന്ന, അനിയത്തിയെ പഠിപ്പിക്കുന്ന, തന്റെ വാർഡിലെ ഏവരുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ എന്നും മുന്നിട്ടു നിൽക്കുന്ന വാർഡ് മെമ്പർ ആയ ഒരു കഥാപാത്രം ആണ്. ഈ ചിത്രത്തിന്റെ കഥ മുന്നോട്ടു നീങ്ങുന്നത് തന്നെ ഈ കഥാപാത്രത്തെയും ചുറ്റിപ്പറ്റിയാണ്. ഒരുപക്ഷെ നായകനെക്കാളും പ്രാധാന്യമുള്ള, സ്ക്രീൻ സ്പേസ് ഉള്ള കഥാപാത്രം ആണ് നൈല അവതരിപ്പിച്ച എഫിമോൾ എന്ന കഥാപാത്രം എന്ന് പറയാം.
നൈലയെ കൂടാതെ കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച സാജൻ ജോസഫ് ഐ എ എസ്, സിദ്ദിഖ് അവതരിപ്പിച്ച ജിതേന്ദ്രൻ, വിനായകൻ അവതരിപ്പിച്ച ബ്രദർ വറീത്, നെടുമുടി വേണുവിന്റെ ഡേവിസ് എന്നിവരും ഈ ചിത്രത്തിലെ നിർണ്ണായക കഥാപാത്രങ്ങൾ ആണ്.
തൃശൂർ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞിരിക്കുന്ന ഈ ചിത്രത്തെ നമ്മുക്ക് ഒരു സ്പോർട്സ് മൂവി എന്ന് വേണമെങ്കിലും വിളിക്കാം. കാരണം, ഇതിൽ പറഞ്ഞിരിക്കുന്ന കഥ ബൈക് റേസുമായി ബന്ധപ്പെട്ടാണ് എന്നുള്ളത് കൊണ്ട് തന്നെ. അനിൽ രാധാകൃഷ്ണൻ മേനോനും പ്രശാന്ത് നായരും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം നൽകിയത് ഗോപി സുന്ദറും ദൃശ്യങ്ങൾ ഒരുക്കിയത് അലക്സ് ജെ പുളിക്കലും ആണ് .
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.