മലയാളത്തിന്റെ യുവ താരം ദുൽഖർ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ കിംഗ് ഓഫ് കൊത്തയുടെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. ദുൽഖർ സൽമാനും ചിത്രത്തിൽ ജോയിൻ ചെയ്ത് കഴിഞ്ഞു. ഐശ്വര്യ ലക്ഷ്മി, ഗോകുൽ സുരേഷ്, ശാന്തി കൃഷ്ണ എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിന്റെ താരനിരയിലേക്ക് നൈല ഉഷ കൂടിയെത്തി എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ആദ്യമായാണ് ദുൽഖർ സൽമാനൊപ്പം ഐശ്വര്യ ലക്ഷ്മി, നൈല ഉഷ എന്നിവർ പ്രത്യക്ഷപ്പെടുക എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മമ്മൂട്ടി നായകനായ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ഭാര്യ വേഷം ചെയ്ത് കൊണ്ടാണ് നൈല അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം പുണ്യാളൻ അഗർബത്തീസ്, ഗ്യാങ്സ്റ്റർ, ഫയർമാൻ, പത്തേമാരി, പ്രേതം, ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ്, ലൂസിഫർ, പൊറിഞ്ചു മറിയം ജോസ്, പ്രിയൻ ഓട്ടത്തിലാണ് എന്നിവയും അഭിനയിച്ച നൈല ഉഷയുടെ ഏറ്റവും അവസാനത്തെ റിലീസ് സുരേഷ് ഗോപി നായകനായ പാപ്പൻ ആയിരുന്നു.
പാപ്പൻ സംവിധാനം ചെയ്ത ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് കിംഗ് ഓഫ് കൊത്ത ഒരുക്കുന്നത്. അഭിലാഷ് ജോഷിയുടെ ആദ്യ ചിത്രമാണിത്. അഭിലാഷ് എൻ ചന്ദ്രൻ തിരക്കഥ രചിച്ച ഈ മാസ്സ് ആക്ഷൻ ചിത്രം നിർമ്മിക്കുന്നതും നായകനായ ദുൽഖർ സൽമാൻ തന്നെയാണ്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ മലയാള ചിത്രമായാണ് കിംഗ് ഓഫ് കൊത്ത ഒരുങ്ങുന്നതെന്നാണ് സൂചന. നൈല ഉഷ നായികാ വേഷം ചെയ്ത ജോഷി ചിത്രമായ പൊറിഞ്ചു മറിയം ജോസ് രചിച്ചതും, കിംഗ് ഓഫ് കൊത്തയുടെ രചയിതാവായ അഭിലാഷ് എൻ ചന്ദ്രനാണ്.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.